
ആ സമയം കോഹ്ലിയുടെ ഗ്ലൗസ് നോക്കി, പിങ്ക് മാര്‍ക്ക് കണ്ടില്ല; ഡിആര്‍എസ് നഷ്ടപ്പെടുത്തിയതില്‍ ലിയോണ്‍
'എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. നല്ല ഡെലിവറിയും ആയിരുന്നില്ല അത്. പ്രത്യേകിച്ച് ശബ്ദമൊന്നും അവിടെ കേട്ടതും ഇല്ല'

അഡ്ലെയ്ഡ്: ആദ്യ ദിനത്തില്‍ വിരാട് കോഹ്ലിക്കെതിരെ ഡിആര്‍എസ് എടുക്കാതിരുന്നതില്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ വിശദീകരണം. കോഹ് ലിയുടെ ബാറ്റിലോ ഗ്ലൗസിലോ പന്ത് ഉരസിയതായി 100 ശതമാനം ഉറപ്പില്ലായിരുന്നു എന്നാണ് ലിയോണ്‍ പറയുന്നത്.
എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. നല്ല ഡെലിവറിയും ആയിരുന്നില്ല അത്. പ്രത്യേകിച്ച് ശബ്ദമൊന്നും അവിടെ കേട്ടതും ഇല്ല. കാറ്റുണ്ടായിരുന്നു അവിടെ. എന്തോ ശബ്ദം കേട്ടതായി വേഡ് പറഞ്ഞു. എന്നാല്‍ 100 ശതമാനം ഉറപ്പ് ഞങ്ങള്‍ക്കുണ്ടായില്ല എന്നും ലിയോണ്‍ പറഞ്ഞു.
ഈ സമയം കോഹ് ലിയോടും ഞാന്‍ സംസാരിച്ചു. ബാറ്റിലോ ഗ്ലൗസിലോ കൊണ്ടതായി തോന്നിയില്ല എന്നാണ് കോഹ് ലി പറഞ്ഞത്. കോഹ് ലിയുടെ ഗ്ലൗസും ഞാന്‍ നോക്കി. പിങ്ക് മാര്‍ക്ക് ഒന്നും അവിടെ ഉണ്ടായില്ല. ചില ദിവസങ്ങളില്‍ നമുക്ക് ശരിയായി വരും, ചില ദിവസങ്ങളില്‍ ശരിയാവില്ലെന്നും ലിയോണ്‍ പറഞ്ഞു.
Is this a little mark on Virat Kohli's glove there?
â 7Cricket (@7Cricket) December 17, 2020
Australia opted not to review... #AUSvIND pic.twitter.com/t0Xaojls94
14 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് കോഹ് ലിയെ പുറത്താക്കാനുള്ള അവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തിയത്. 74 റണ്‍സ് എടുത്താണ് കോഹ് ലി പിന്നെ മടങ്ങിയത്. രഹാനെയുടെ പിഴവില്‍ നിന്ന് റണ്‍ഔട്ട് ആയായിരുന്നു കോഹ് ലിയുടെ മടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

