വിജയത്തുടക്കമിട്ട് എടികെ മോഹന്‍ ബഗാന്‍; ഒറ്റ ഗോളിന് തോല്‍വി സമ്മതിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Last Updated :20 January 2024, 8:33 am IST

News Now

പനാജി: ഐഎസ്എല്ലിലെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍. ആദ്യ പോരാട്ടത്തില്‍ എടികെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കീഴടക്കി. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ 67ാം മിനിട്ടില്‍ റോയ് കൃഷ്ണയാണ് കൊല്‍ക്കത്തന്‍ കരുത്തരുടെ വിജയ ഗോള്‍ വലയിലാക്കിയത്. 

4-3-3 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോര്‍മേഷനിലാണ് എടികെ കളിച്ചത്. 

ഒട്ടേറെ അവസരങ്ങള്‍ കിട്ടിയിട്ടും ഫിനിഷിങിലെ പോരായ്മ ബ്ലാസ്‌റ്റേഴ്‌സിന് വിനയായി മാറി. മറുഭാഗത്ത് എടികെയും അവസരങ്ങള്‍ സൃഷ്ടിച്ചു.

67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് എടികെയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിട്ടിയ അവസരം റോയ് കൃത്യമായി മുതലാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates