
ഏകദിനം മതിയാക്കി ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്; നാളെ അവസാന മത്സരം
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്
മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ സെപ്തംബര്‍ 11ന് നടക്കുന്ന മത്സരം ഫിഞ്ചിന്റെ അവസാനത്തേതാവും.
ഏകദിനത്തില്‍ നിന്ന് ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതോടെ അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പുതിയ ക്യാപ്റ്റനാവും ഓസ്ട്രേലിയയെ നയിക്കുക. എന്നാല്‍ ഈ വര്‍ഷം ഓസ്ട്രേലിയ വേദിയൊരുക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും.
ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഫിഞ്ചിനെയാണ് കഴിഞ്ഞ മത്സരങ്ങളിലായി കണ്ടത്. കഴിഞ്ഞ 7 ഇന്നിങ്സില്‍ നിന്ന് 26 റണ്‍സ് മാത്രമാണ് ഏകദിനത്തില്‍ 35കാരനായ ഫിഞ്ച് കണ്ടെത്തിയത്. അടുത്ത ഏകദിന ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന്‍ വേണ്ട സമയം വേണം എന്നതിനാലാണ് താന്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് എന്ന് ഫിഞ്ച് പറഞ്ഞു.
A true champion of the white-ball game.
â Cricket Australia (@CricketAus) September 9, 2022
Aaron Finch will retire from one-day cricket after tomorrowâs third and final Dettol ODI vs New Zealand, with focus shifting to leading Australia at the #T20WorldCup pic.twitter.com/SG8uQuTVGc
145 ഏകദിനങ്ങളാണ് ഫിഞ്ച് ഓസ്ട്രേലിയക്കായി കളിച്ചത്. നേടിയത് 5401 റണ്‍സ്. ബാറ്റിങ് ശരാശരി 39.1. 54 ഏകദിനങ്ങളില്‍ ഫിഞ്ച് ഓസ്ട്രേലിയയെ നയിച്ചു. 30 എണ്ണത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചപ്പോള്‍ 24 മത്സരങ്ങളില്‍ തോല്‍വിയിലേക്ക് വീണു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് 2100 ഏകദിന റണ്‍സ് ആണ് ഫിഞ്ച് നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



