മന്ധാനയുടെ സെഞ്ച്വറി പാഴായി, ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസീസ്

അഞ്ച് വിക്കറ്റ് നേടിയ അഷ്ലി ഗാര്‍ഡ്നറിന്റെ ബൗളിങ് മികവാണ് ഓസീസിനെ അനായാസ ജയത്തിലെത്തിച്ചത്.

Australia beats India by 83 runs to complete series whitewash
എക്‌സ്
Last Updated :11 December 2024, 7:42 pm IST

പെര്‍ത്ത്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ അവസാന മത്സരവും വിജയിച്ച് ആധികാരിക ജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍. പെര്‍ത്തില്‍ നടന്ന ഏകദിനത്തില്‍ 83 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 215ന് എല്ലാവും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഷ്ലി ഗാര്‍ഡ്നറിന്റെ ബൗളിങ് മികവാണ് ഓസീസിനെ അനായാസ ജയത്തിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ അന്നാബെല്‍ സതര്‍ലന്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി സ്മൃതി മന്ധാന (105) സെഞ്ച്വറി നേടിയെങ്കിലും പാഴായി.

ഇന്നിങ്‌സ് തുടക്കത്തില്‍ രണ്ട് റണ്‍സ് നേടി റിച്ച ഘോഷഎ പുറത്തായെങ്കിലും ഹര്‍ലീന്‍ ഡിയോള്‍ (39) സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. ഡിയോള്‍ പുറത്തായ ശേഷം ടീം കൂട്ടത്തകര്‍ച്ചയിലേക്ക് വീണു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജമീമ റോഡ്രിഗസ് (16), ദീപ്തി ശര്‍മ (0), മിന്ന മണി (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ സ്മൃതിയും മടങ്ങി. 109 പന്തുകള്‍ നേരിട്ട താരം ഒരു 14 ഫോറും നേടിയിരുന്നു. ഏകദിന കരിയറില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് സ്മൃതി നേടിയത്. അരുന്ധതി റെഡ്ഡി (5), സൈമ താക്കൂര്‍ (0), തിദാസ് സദു (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (8) പുറത്താവാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now