ഒറ്റ ദിവസം 17 വിക്കറ്റുകള്‍! പെര്‍ത്തില്‍ പിറന്ന റെക്കോര്‍ഡുകള്‍...

ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പെര്‍ത്തില്‍ പിറന്നത് നിരവധി കൗതുകകരമായ റെക്കോര്‍ഡുകള്‍.

Record number of wickets fall
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീംSource by : എക്സ്
Last Updated :22 November 2024, 4:47 pm IST

News Now

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് പെര്‍ത്തില്‍ ആവേശത്തുടക്കം. ആദ്യ ദിനത്തില്‍ പേസ് ബൗളര്‍മാരുടെ പറുദീസയായി പെര്‍ത്തിലെ പിച്ച് മാറി.

124 വര്‍ഷം

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

പിടിഐ

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായി. 24 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും ചെറിയ സ്‌കോര്‍ ഓസീസ് മണ്ണില്‍ നേടുന്നത്. 2000ത്തില്‍ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ 150 റണ്‍സിനു ഓള്‍ ഔട്ടായിരുന്നു. ഇത് ആറാം തവണയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 200നു താഴെ പുറത്താകുന്നത്.

22011നു ശേഷം ആദ്യം

ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ

ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ

പിടിഐ

ഒരു എവേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ ഓള്‍ ഔട്ടാകുന്നത് ഇത് 9ാം തവണ. 2011നു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ എവേ മണ്ണില്‍ എല്ലാവരും പുറത്താകുന്നത്. പെര്‍ത്തില്‍ ഇന്ത്യ 49.4 ഓവറില്‍ 150നു പുറത്തായി.

338 റണ്‍സ്, 5 വിക്കറ്റ്

ജസ്പ്രിത് ബുംറ

ജസ്പ്രിത് ബുംറ

എക്സ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ 38 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. 1980നു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ സ്വന്തം മണ്ണില്‍ 40 റണ്‍സിനു മുന്‍പ് ഓസീസിന് 5 വിക്കറ്റുകള്‍ നഷ്ടമാകുന്നത്. എവേ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസ് 2016-17ല്‍ 17 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ന്നിട്ടുണ്ട്.

417 വിക്കറ്റുകള്‍

ഔട്ടായി മടങ്ങുന്ന സ്റ്റീവ് സ്മിത്ത്

ഔട്ടായി മടങ്ങുന്ന സ്റ്റീവ് സ്മിത്ത്

പിടിഐ

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മൊത്തം വീണത് 17 വിക്കറ്റുകള്‍. ഇന്ത്യയുടെ പത്തും ഓസീസിന്റെ ഏഴും. 1952നു ശേഷം ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇത്രയും വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ നിലംപൊത്തുന്നത്.

531,302 കാണികള്‍

മര്‍നസ് ലബുഷെയ്ന്‍

മര്‍നസ് ലബുഷെയ്ന്‍

പിടിഐ

പെര്‍ത്തില്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇത്രയും ആളുകള്‍ എത്തുന്നത് ആദ്യം. 31,302 പേരാണ് മത്സരം നേരില്‍ കാണാനായി സ്റ്റേഡിയത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates