ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ആദ്യ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിൽ

Sanju Samson training
Sanju Samson, India vs West Indies 2nd T20ISource by : x
Last Updated :9 October 2026, 6:35 pm IST

റാഞ്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. റാഞ്ചിയിൽ ടോസ് നേടി വിൻഡ‍ീസ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ കളിയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലെ സ്ഥാനം നിലനിർ‌ത്തി. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0-ന് മുന്നിലാണ്. രാത്രി ഏഴ് മണി മുതലാണ് മത്സരം.

ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി (43 പന്തില്‍ 102 റണ്‍സ് - 10 ഫോറും 6 സിക്‌സും) കരുത്തിലാണ് ആദ്യ ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍, പരമ്പരയിലേക്ക് തിരിച്ചുവരാനാണ് വിന്‍ഡീസിന്റെ ശ്രമം.

ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ മികച്ച ഫോം വിന്‍ഡീസിന് ആശ്വാസമാണെങ്കിലും മറ്റ് പ്രമുഖ താരങ്ങള്‍ ഫോമിലാകാത്തത് തിരിച്ചടിയാണ്. എങ്കിലും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റതർഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങി ഒറ്റയ്ക്ക് മത്സരം തിരിച്ചുവിടാന്‍ ശേഷിയുള്ള ടി20 സ്‌പെഷലിസ്റ്റുകള്‍ അവരുടെ നിരയിലുണ്ട്.

2023ന് ശേഷം റാഞ്ചിയില്‍ രാത്രിയില്‍ നടക്കുന്ന ആദ്യ ടി20 മത്സരമാണിത്. പിച്ചിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇവിടെ ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കാന്‍ സാധ്യത കുറവാണ്. ഇവിടെ നടന്ന ഏഴ് മത്സരങ്ങളില്‍ നാലിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചിട്ടുള്ളത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

News Now

Summary

India vs West Indies 2nd T20I: India look to extend their lead against West Indies, who must find answers to India's spin attack and overcome challenging dew and weather conditions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates