ജയിക്കാന്‍ 204 റണ്‍സുമായി ഇറങ്ങിയ ഓസിസ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 20 പന്തുബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

Australia vs Pakistan 1st ODI
പാകിസ്ഥാനെതിരെ വിജയം നേടിയ ഓസിസ് ടീം Source by : എക്‌സ്‌
Last Updated :4 November 2024, 5:02 pm IST

News Now

മെല്‍ബണ്‍: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാന്‍ പൊരുതിതോറ്റു. രണ്ട് വിക്കറ്റിനാണ് ഓസിസിന്റെ വിജയം. ജയിക്കാന്‍ 204 റണ്‍സുമായി ഇറങ്ങിയ ഓസിസ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 20 പന്തുബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. പ്രവചാനീതതമായ മത്സരത്തില്‍ ഓസിസ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസിസിന് വിജയം സമ്മാനിച്ചത്.

സ്റ്റീവ് സ്മിത്തിന്റെയും ജോഷ് ഇംഗ്ലിസിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ബാറ്റിങാണ് ഓസിസ് വിജയത്തില്‍ നിര്‍ണായകമായത്. ആദ്യഓവറില്‍ തന്നെ ഒരു റണ്‍സ് എടുത്ത മാത്യൂ ഷോര്‍ട്ടിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. എങ്കിലും പത്ത് ഓവറില്‍ ഓസിസ് 61 റണ്‍സ് നേടി. ജോഷ് ഇംഗ്ലിസ് (49) സ്റ്റീവ് സ്മിത്ത് (44) പാറ്റ് കമ്മിന്‍സ് (32) റണ്‍സ് നേടി. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ ഷാ ആഫ്രീദി രണ്ടുവിക്കറ്റും വീഴ്ത്തി

ക്യാപ്റ്റന്‍ മുഹമ്മദ് റിസ് വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുന്നതിനിടെ റിസ് വാന്റെ ചെറുത്തുനില്‍പാണ് സ്‌കോര്‍ 200 കടത്തിയത്. 71 പന്ത് നേരിട്ട റിസ് വാന്‍ 44 റണ്‍സ് നേടി. നസീം ഷാ (40) ബാബര്‍ അസം (37) ഇര്‍ഫാന്‍ ഖാന്‍ (22) ഷഹീന്‍ ഷാ അഫ്രീദി (24) റണ്‍സ് നേടി.

33 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക് ആണ് കളിയിലെ താരം. പാക് ഓപ്പണ്‍മാരായ അബ്ദുള്ള ഷഫീക്കിന്റെയും സെയിം അയുബിന്റെയും ഷഹീന്‍ ഷാ അഫ്രീദിയുടെ വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. പാറ്റ് കമിന്‍സും ആഡം സാംപയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

ടെസ്റ്റ് പരിശീലകന്‍ ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയുടെ പരീശീലനത്തിലാണ് പാക് താരങ്ങള്‍ കളത്തിലിറങ്ങിയത്. ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായവ്യത്യസങ്ങളെ തുടര്‍ന്ന് പരിശീലകനായ ഗാരി കേസ്റ്റന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഗില്ലസ്പിയെ ഏകദിന പരിശീലകനായി നിയമിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates