ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അനായാസം അല്‍ക്കരാസ്, സ്വരേവ്

അല്‍ക്കരാസും സ്വരേവും ക്വാര്‍ട്ടറില്‍

Carlos Alcaraz Alexander Zverev advances to quarter finals
Carlos Alcaraz, Alexander Zverevx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ജനുവരി 2026, 2:48 pm IST

മെല്‍ബണ്‍: സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍. അല്‍ക്കരാസ് അമേരിക്കന്‍ താരം ടോമി പോളിനേയും സ്വരേവ് അര്‍ജന്റീന താരം ഫ്രാന്‍സിസ്‌കോ കെരുണ്ടോളോയേയും പരാജയപ്പെടുത്തി.

ആദ്യ സെറ്റ് ടൈബ്രേക്കരിലേക്ക് നീട്ടാന്‍ ടോമി പോളിനു സാധിച്ചതു മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറേ അനായാസമാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. സ്‌കോര്‍: 7-6 (8-6), 6-4, 7-5.

സ്വരേവ് അനായാസം വിജയം സ്വന്തമാക്കി. മൂന്ന് സെറ്റ് പോരില്‍ 6-2, 6-4, 6-4 എന്ന സ്‌കോറിനാണ് സ്വരേവ് ഫ്രാന്‍സിസ്‌കോ കെരുണ്ടോളോയെ പരാജയപ്പെടുത്തിയത്.

News Now

Summary

Australian Open: Carlos Alcaraz Alexander Zverev stormed into the quarter finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates