ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരം ഈ മാസം ഒന്‍പതിന് നാഗ്പുരിലാണ് തുടങ്ങുന്നത്

ജോഷ് ഹെയ്‌സല്‍വുഡ്/ ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:16 am IST

News Now

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്. പരിക്ക് മാറാത്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. 

ഇടതു കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. കാലിന് വേദന ഇപ്പോഴും അലട്ടുന്നുണ്ടെന്നും അതിനാല്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ കളിക്കാനില്ലെന്നും താരം വ്യക്തമാക്കി. ഡല്‍ഹിയില്‍ അരങ്ങേറുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് ടീമിനൊപ്പം ചേരാന്‍ സാധിക്കുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരം ഈ മാസം ഒന്‍പതിന് നാഗ്പുരിലാണ് തുടങ്ങുന്നത്. നേരത്തെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആദ്യ ടെസ്റ്റിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. താരത്തിനും പരിക്കാണ് വില്ലനായത്. 

Story image

വലം കൈയന്‍ പേസറായ ഹെയ്‌സല്‍വുഡിന്റെ അഭാവത്തില്‍ സ്‌കോട്ട് ബോളണ്ടിന് ഓസീസ് ടീമില്‍ അരങ്ങേറാനുള്ള അവസരം തുറന്നു കിട്ടി. ബോളണ്ട് മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണെന്ന് ഹെയ്‌സല്‍വുഡ് പ്രതികരിച്ചു. ലാന്‍സ് മോറിസ് എന്ന പേസറും ടീമിലുണ്ട്.

കഴിഞ്ഞ മാസം അവസാനം ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയാണ് സിഡ്‌നിയില്‍ വച്ച് താരത്തിന് പരിക്കേറ്റത്. സിഡ്‌നിയിലെ നനഞ്ഞ പിച്ചുകളാണ് തനിക്ക് വിനയായതെന്ന് താരം തുറന്നടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates