
നിർണായക പോരിന് പന്ത് ഇല്ല; ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും
ഋഷഭ് പന്തിനു ഒരു മത്സരത്തിൽ വിലക്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ നയിക്കും. കുറഞ്ഞ ഓവർ നിരക്കിനു ക്യാപ്റ്റൻ ഋഷഭ് പന്തിനു ഒരു മത്സരത്തിൽ വിലക്ക് വന്നതോടെയാണ് ഇന്നത്തെ നിർണായക പോരാട്ടത്തിൽ അക്ഷർ നായകനായി എത്തുന്നത്.
12 കളിയിൽ 12 പോയിന്റുമായി നിൽക്കുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. എങ്കിൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവർക്ക് കഴിയു. അതിനിടെയാണ് വൻ തിരിച്ചടിയായി പന്തിന്റെ വിലക്ക് വന്നത്.
രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ കുറഞ്ഞ ഓവർ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങൾക്കും പിഴ ശിക്ഷയുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് മൂന്നാം തവണയാണ് ഡൽഹി ടീം നിശ്ചിത സമയത്ത് ഓവർ എറിഞ്ഞു തീർക്കാതെ ശിക്ഷയിൽപ്പെടുന്നത്. ഇതോടെയാണ് പന്തിനു വിലക്ക് വന്നത്.
ടീമിലെ മറ്റ് താരങ്ങൾക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം. ടീം അംഗങ്ങൾ 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്.
WHAT TO READ NEXT

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍



