തെന്നിവീണ് പരിക്കേറ്റു; മുഖത്ത് ടേപ്പ് ചുറ്റി മൈതാനത്തിറങ്ങി ബാബ ഇന്ദ്രജിത്ത്, വീഡിയോ

ഇന്നിങ്സ് ഇടവേളയ്ക്കിടെ ഐസ്ബാത്ത് സെഷന് ശേഷമാണ് തെന്നിവീണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഫോട്ടോ /എക്‌സ്
Last Updated :22 January 2024, 7:50 pm IST

രാജ്കോട്ട്: ക്രിക്കറ്റ് മൈതാനത്ത് ടേപ്പ് ചുറ്റി ഇറങ്ങിയ താരങ്ങളെ കുറിച്ച് പറയുമ്പോള്‍ അനില്‍ കുംബ്ലെയും ധോനിയെയും ഒക്കെ ആകും ആദ്യം ഓര്‍മ്മ വരുക. ഇപ്പോഴിതാ ആ നിരയിലേക്ക് ഒരു തമിഴ്നാട് ക്രിക്കറ്റ് താരം കൂടി എത്തുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ബാബ ഇന്ദ്രജിത്ത് ഇറങ്ങിയത് മുഖത്ത് ടേപ്പ് ചുറ്റിയാണ്. 

ഇന്നിങ്സ് ഇടവേളയ്ക്കിടെ ഐസ്ബാത്ത് സെഷന് ശേഷമാണ് തെന്നിവീണ് താരത്തിന് പരിക്കേല്‍ക്കുന്നത്. മേല്‍ച്ചുണ്ടില്‍  മുറിവുപറ്റി. 294 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന തമിഴ്നാട് 13.2 ഓവറില്‍ മൂന്നിന് 54 റണ്‍സെന്ന നിലയിലേക്ക് വീണു. ഇതോടെ ഇന്ദ്രജിത്ത് പരിക്ക് വകവെയ്ക്കാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.

ആദ്യം സാധാരണ ഡ്രസ്സിങ്ങായിരുന്നു മുറിവില്‍ ചെയ്തിരുന്നത്. എന്നാല്‍ പത്ത് പന്തുകള്‍ നേരിട്ടതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട താരം സാധാരണ ഡ്രസ്സിങ് നീക്കംചെയ്ത് മേല്‍ച്ചുണ്ട് പാഡിങ് ഉപയോഗിച്ച് ഉറപ്പിച്ച് വായയ്ക്ക് ചുറ്റും ടേപ്പ് ചുറ്റുകയായിരുന്നു. മത്സരത്തില്‍ 71 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 64 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായെങ്കിലും തമിഴ്നാട് മത്സരത്തില്‍ പരാജയപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now