മോശം റഫറിയിങ് തുടര്‍ക്കഥ; ഫിഫയ്ക്ക് പരാതി നല്കി മഞ്ഞപ്പട
ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഫിഫയ്ക്ക് പരാതി നല്കി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട്ട

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഫിഫയ്ക്ക് പരാതി നല്കി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് മഞ്ഞപ്പട ഇക്കാര്യം അറിയിച്ചത്.
നിലവാരമില്ലാത്ത റഫറിയിങ്ങിലൂടെ വരുന്ന തീരുമാനങ്ങള്‍ മൂലം ടീമുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നതായി മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നു. പോയിന്റ് ടേബിളില്‍ മോശം റഫറിയിങ് പ്രതിഫലിക്കുന്നതിനൊപ്പം, കളിയുടെ സ്പിരിറ്റിനേയും അത് ബാധിക്കുന്നു.
Poor refereeing is proving costly for teams. Kerala Blasters has also suffered a lot in the last few seasons. We have previously reached out to AIFF and ISL multiple times but it has been in vain. As a final resort, we have sent an email to @FIFAcom. pic.twitter.com/2kWO84stI5
â Manjappada (@kbfc_manjappada) February 2, 2021
കഴിഞ്ഞ ഏതാനും സീസണുകളായി മറ്റ് ക്ലബുകളെ പോലെ കേരള ബ്ലാസ്റ്റേഴ്സും മോശം റഫറിയിങ്ങിന്റെ ഇരയാവുന്നു. തെറ്റായ തീരുമാനങ്ങള്‍ മൂലം നിരവധി വട്ടം തങ്ങള്‍ക്ക് പോയിന്റ് നഷ്ടമായി. മറ്റ് പല ടീമുകള്‍ക്കും അനുകൂലമായ തീരുമാനങ്ങളും വരുന്നു. അതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ് എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്ക് താത്പര്യം.
ഇതെല്ലാം ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയിലും പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ ഇത്തരം മോശം തീരുമാനങ്ങള്‍ യുവ തരമുറയ്ക്ക് കളയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇത് സംബന്ധിച്ച് നേരത്തെ എഐഎഫ്എഫിനും, ഐഎസ്എല്ലിനും പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടാവാത്തതിനാല്‍ ഫിഫയെ സമീപിക്കുകയാണെന്നും മഞ്ഞപ്പട്ട പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


