
News Now
നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

പ്രായം നോക്കാതെ ഹോബികൾ തുടങ്ങാം; മനസ്സിനും ജീവിതത്തിനും പുതുമ നൽകാം
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ധാക്ക: നിയന്ത്രണം നഷ്ടപ്പെട്ട് ആരാധകനെ പൊതിരെ തല്ലി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റനും ഓള്റൗണ്ടറുമായ ഷാകിബ് അല് ഹസന്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പോരാട്ടത്തില് വിജയം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലാണ്.
മത്സരം കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പരസ്യത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവങ്ങള്. ഷാകിബ് പരിപാടിക്കെത്തുമ്പോള് ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ബംഗ്ലാദേശിന്റെ വിജയത്തെക്കുറിച്ചും ഷാകിബ് സംസാരിച്ചു.
#ShakibAlHasan
â shahinur (@shahinu_r) March 10, 2023
One of the most popular cricketers of #Bangladesh
After leaving the field with #England yesterday, a fan attempted to hit him with a cap for taking a selfie.#BANvENG #Dhaka #Cricket pic.twitter.com/sS0AG9TwRQ
പരിപാടിക്ക് ശേഷം തന്റെ കാറിനടുത്തേക്ക് ആരാധകരുടെ തിരക്കിനിടയിലൂടെ നീങ്ങുകയായിരുന്നു ഷാകിബ്. ആരാധരുടെ ബാഹുല്യം കാരണം സുരക്ഷയൊരുക്കിയതെല്ലാം പാളിപ്പോയി. അതിനിടെ ആരാധകരില് ഒരാള് താരത്തിന്റെ തൊപ്പി എടുത്തു മാറ്റാന് ശ്രമിച്ചു. തൊട്ടുപിന്നാലെയായിരുന്നു തൊപ്പി ഊരി ഷാകിബ് ആരാധകനെ പൊതിരെ തല്ലിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


