എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണ; റയലിനെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി
ഫൈനലില്‍ 3-2ന് ജയം

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്സലോണയ്ക്ക്. ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടമാണ് അരങ്ങേറിയത്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ 3-2നു തകര്‍ത്താണ് ബാഴ്സ വിജയവും കിരീടവും സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലെ ആവര്‍ത്തനമാണ് ഇത്തവണയും കണ്ടത്. എല്‍ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തിയാണ് കഴിഞ്ഞ തവണയും ബാഴ്സ കിരീടം നേടിയത്. ബദ്ധവൈരികളെ വീണ്ടും തുരത്തി സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം അവര്‍ നിലനിര്‍ത്തി.
റഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന വ്യത്യാസം. ഒരു ഗോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയും നേടി.
റയലിനായി വിനിഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയുമാണ് വല ചലിപ്പിച്ചത്. രണ്ട് ഗോളുകളും ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് വന്നത്.
കളി തുടങ്ങി 36ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ ബാഴ്സലോണ ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയം രണ്ടിലെത്തിയപ്പോള്‍ വിനിഷ്യസ് ജൂനിയര്‍ റയലിനു സമനില ഒരുക്കി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ലെവന്‍ഡോസ്കിയിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. എന്നാല്‍ തൊട്ടുപിന്നാലെ ഗാര്‍ഷ്യയിലൂടെ റയല്‍ സമനില പിടിച്ചു.
ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 2-2 എന്ന നിലയിലായിരുന്നു ഇരു ടീമുകളും. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് തുടരെ മൂന്ന് ഗോളുകളാണ് വന്നത്.
രണ്ടാം പകുതി തുടങ്ങി കളി 73ല്‍ എത്തിയപ്പോള്‍ റഫീഞ്ഞ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലാക്കി. ഈ ലീഡ് ബാഴ്സ വിടാതെ കാത്തതോടെ ജയവും കിരീടവും അവര്‍ ഉറപ്പിച്ചു. അവസാന ഇഞ്ച്വറി സമയത്തിനിടെ ഫ്രങ്കി ഡി യോങ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി ബാഴ്സ 10 പേരായി ചുരുങ്ങിയെങ്കിലും അതൊന്നും അവരുടെ ജയത്തെ ബാധിച്ചില്ല.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Raphinha scores twice as Barcelona beat Real Madrid for a second year running in the Spanish Super Cup with a 3-2 win.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




