
'അത്‍ലറ്റിക്കോയ്ക്ക് 2 ചുവപ്പ് കാർഡ് കിട്ടണം, റയലിനെ റഫറി വീഴ്ത്തി'!
മാഡ‍്രിഡ് നാട്ടങ്ക തോൽവിയിൽ റഫറിക്കെതിരെ റയൽ മാഡ്രിഡ് പരിശീലകൻ മൗറിഞ്ഞോ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മാഡ്രിഡ് നാട്ടങ്കത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിക്കെതിരെ കടുത്ത വിമർശനങ്ങളുമായി റയൽ മാഡ്രിഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോ. ചിത്രങ്ങൾ സഹിതമാണ് മൗറീഞ്ഞോ വാർത്താസമ്മേളനത്തിന് എത്തിയത്. മത്സരത്തിൽ 2-1ന് തോറ്റ റയൽ സീസണിലെ രണ്ടാം തോൽവിയാണ് വഴങ്ങിയത്. പിന്നാലെ അവർ പോയിന്റ് പട്ടികയിൽ രണ്ടിൽ നിന്നു നാലാം സ്ഥാനത്തേക്കും വീണു. ഡാർബി പതിവു പോലെ വൻ വിവാദങ്ങളുടെ അകമ്പടിയോടെയാണ് അവസാനിക്കാറുള്ളത്. സമാനമായിരുന്നു ഇത്തവണയും.
മത്സര ശേഷം വാർത്താസമ്മേളനത്തിന് എത്തിയ മൗറീഞ്ഞോ അത്‍ലറ്റിക്കോ മാഡ്രിഡ് താരങ്ങൾ നടത്തിയ ഫൗളുകളുടെ ചിത്രങ്ങൾ എടുത്തുയർത്തി കാണിച്ചു. മത്സരം നിയന്ത്രിച്ച മിഗ്വേല്‍ എയ്ഞ്ചലിനെതിരെ റയല്‍ മാഡ്രിഡ് ടീമും ആരാധകരും കടുത്ത ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മിഗ്വേലിന് വലിയ മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമില്ലെന്നു മൗറീഞ്ഞോ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
'നമുക്ക് വെറുതെ സംസാരിച്ച് സമയം കളയേണ്ടതില്ല. ഈ രണ്ട് ഫോട്ടോകളും ഡാർബി മത്സരത്തിന്റെ അന്തര്‍ നാടകങ്ങള്‍ വ്യക്തമാക്കും. വലിയ മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമില്ലാത്ത റഫറിയാണ് മിഗ്വേല്‍. മാഡ്രിഡ് ഡെര്‍ബിയുടെ സമ്മര്‍ദ്ദമൊന്നും താങ്ങാന്‍ റഫറിക്ക് കഴിഞ്ഞില്ല'- മൗറീഞ്ഞോ പറഞ്ഞു.
WHAT TO READ NEXT

'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം
ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും, എന്നാല്‍ റയല്‍ താരത്തെ പുറത്താക്കാനാണ് റഫറി താത്‌പര്യം കാണിച്ചതെന്നും റയല്‍ മാഡ്രിഡ് കുറ്റപ്പെടുത്തി. ജൂഡ് ബെല്ലിങ്ഹാമിന്റെ കാല്‍മുട്ടില്‍ അപകടകരമായി ചവിട്ടിയ അത്‌ലറ്റിക്കോ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്‌ക്ക് വാര്‍ പരിശോധനക്ക് ശേഷവും മഞ്ഞക്കാര്‍ഡ് മാത്രമാണ് നല്‍കിയത്. വാല്‍വര്‍ഡെയുടെ കണങ്കാലില്‍ ലീ കാങ് ചവിട്ടിയപ്പോഴും ചുവപ്പ് കാര്‍ഡുയര്‍ത്താന്‍ റഫറി മടിച്ചതും റയൽ ആരാധകർ എടുത്തു പറയുന്നു. മത്സരശേഷം ബെല്ലിങ്ഹാം റഫറിയോട് പൊട്ടിത്തെറിച്ച് പ്രതികരിക്കുക പോലുമുണ്ടായി.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ ഡീന്‍ ഹ്യുയ്സൻ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റയലിന് കടുത്ത തിരിച്ചടിയായി. ബോക്‌സിനുള്ളില്‍ വെച്ച് ജൂലിയാനോ സിമിയോണിയെ ഹ്യുയ്സൻ ഫൗള്‍ ചെയ്‌തതിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അത്‌ലറ്റിക്കോക്ക് പെനാല്‍റ്റി ലഭിക്കുകയും ചെയ്‌തു. ഈ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സാൻഡ്രോ ഗ്രിമാല്‍ഡോ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. പത്ത് പേരായി റയൽ ചുരുങ്ങിയത് അവരെ ബാധിച്ചു. പിന്നാലെ 59ാം മിനിറ്റില്‍ ജോനാഥന്‍ ഡേവിഡിലൂടെ അത്‌ലറ്റിക്കോ വീണ്ടും സ്‌കോര്‍ ചെയ്‌തു. 89ാം മിനിറ്റിൽല്‍ റൂഡിഗറിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി ആശ്വസിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Jose Mourinho blasted the referee and the VAR after Real Madrid's 2-1 derby defeat to Atletico Madrid, saying Atletico should have received "two clear red cards" and claiming the on-field official "couldn't cope with the pressure
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



