ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടി; ഡാനി ഓല്‍മോ പരിക്കേറ്റ് പുറത്ത്

4- 5 ആഴ്ചയോളം താരം പുറത്തിരിക്കും

Barcelona suffer massive setback
പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ ഇരിക്കുന്ന ഓല്‍മോയെ ആശ്വസിപ്പിക്കുന്ന സഹ താരങ്ങള്‍എക്സ്
Edited by :renjith.k
Last Updated :16 സെപ്റ്റംബർ 2024, 8:47 pm IST

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ട്രോഫി പോരിനൊരുങ്ങുന്ന സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി. മിന്നും ഫോമില്‍ കളിക്കുന്ന ഡാനി ഓല്‍മോ പരിക്കേറ്റ് പുറത്ത്.

മസിലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ജിറോണയ്‌ക്കെതിരായ പോരാട്ടത്തിനിടെ കളം വിട്ടിരുന്നു. 4 മുതല്‍ 5 ആഴ്ച വരെയാണ് താരത്തിനു ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗില്‍ നിന്നു ഈ സീസണിലാണ് താരം ബാഴ്‌സ പാളയത്തിലെത്തിയത്. ഇതുവരെ ബാഴ്‌സ ജേഴ്‌സിയില്‍ 3 മത്സരങ്ങള്‍ കളിച്ച ഓല്‍മോ മൂന്ന് കളിയിലും ഓരോ ഗോള്‍ വലയിലാക്കി. ജിറോണയ്‌ക്കെതിരായ പോരാട്ടത്തിലും ഗോളടിച്ച ശേഷമാണ് താരം പരിക്കേറ്റ് പുറത്തായത്.

ഈ മാസം 19നു രാത്രി 12.30ന് മൊണാക്കോയുമായാണ് ബാഴ്‌സലോണയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് പോരാട്ടം. താരത്തിനു മത്സരം നഷ്ടമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now