
ബാറ്റര്‍ ക്രീസിന് പുറത്ത്, സ്റ്റംപ് ഇളക്കി, എന്നിട്ടും നോട്ട്ഔട്ട്; ആദം സാംപയ്ക്ക് പറ്റിയ അബദ്ധം(വീഡിയോ)
നോണ്‍സ്ട്രൈക്കര്‍ ക്രീസ് ലൈനിന് പുറത്ത്. ബൗളര്‍ പന്തുകൊണ്ട് ബെയില്‍സും ഇളക്കി
മെല്‍ബണ്‍: നോണ്‍സ്ട്രൈക്കര്‍ ക്രീസ് ലൈനിന് പുറത്ത്. ബൗളര്‍ പന്തുകൊണ്ട് ബെയില്‍സും ഇളക്കി. പക്ഷേ അമ്പയര്‍ ഔട്ട് വിളിച്ചില്ല. നോണ്‍സ്ട്രൈക്കറെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ച ആദം സാംപയ്ക്ക് പക്ഷേ പരിഹാസ്യനായി മടങ്ങേണ്ടി വന്നു...
ബിഗ് ബാഷ് ലീഗിലാണ് സംഭവം. മെല്‍ബണ്‍ സ്റ്റാര്‍സും മെല്‍ബണ്‍ റെനഗെയ്ഡ്സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് ആദം സാംപയുടെ റണ്‍ഔട്ട് ശ്രമം വരുന്നത്. മെല്‍ബണ്‍ റെനഗെയ്ഡ്സിന്റെ ടോം റോജേഴ്സ് ആയിരുന്നു നോണ്‍സ്ട്രൈക്കര്‍.
സാംപ പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ റോജേഴ്സ് ക്രീസ് ലൈന്‍ വിട്ടിരുന്നു. എന്നാല്‍ ഔട്ട് വിധിക്കാനാവില്ലെന്ന നിലപാടാണ് അമ്പയര്‍ സ്വീകരിച്ചത്. ഇവിടെ സാംപ തന്റെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയതാണ് ഔട്ട് വിധിക്കാത്തതിന്റെ കാരണം.
Adam Zampa with a run out at non striker's end, but it's not out! pic.twitter.com/Phrd6Q6B1t
â Mufaddal Vohra (@mufaddal_vohra) January 3, 2023
പന്ത് റിലീസ് ആയില്ലെങ്കിലും ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയതിലൂടെ ബാറ്റര്‍ റണ്‍ഔട്ട് ആയെന്ന് വിധിക്കാനാവില്ലെന്നാണ് അമ്പയര്‍ വ്യക്തമാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

