
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ദുബായ്: ലോക ചെസ് ചാമ്പ്യന്ഷിപ്പില് പടയോട്ടം തുടര്ന്ന് മാഗ്നസ് കാള്സന്. റഷ്യയുടെ യാന് നീപോംനീഷിയെ മറികടന്നതോടെ അഞ്ചാം വട്ടവും കാള്സന് അജയ്യന്.
17 കോടി രൂപയാണ് ലോക ചെസ് ചാമ്പ്യനായ കാള്സന് ലഭിക്കുക. 14 റൗണ്ടുകളില് മൂന്ന് റൗണ്ടുകള് ബാക്കി നില്ക്കെയാണ് കാള്സന് റഷ്യന് താരത്തെ മറികടന്നത്. 11 റൗണ്ട് പൂര്ത്തിയായപ്പോള് തന്നെ കാള്സന് 7.5 പോയിന്റ് നേടി. ആദ്യം 7.5 പോയിന്റ് നേടുന്ന ആളാവും വിജയി.
The final moment of game 11 as @MagnusCarlsen secured the 2021 world championship with a score of 7.5-3.5 against Ian Nepomniachtchi. #CarlsenNepo pic.twitter.com/FjHR1QGsNz
â Chess.com (@chesscom) December 10, 2021
പതിനൊന്നാം ഗയിം ജയിച്ചത് 49 നീക്കത്തില്
പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്സന് ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റും ഇവിടെ എടുത്തു. ആറാം ഗെയിം അതിമനോഹരമായിരുന്നു. കടുത്ത പോരാട്ടമാണ് അവിടെ നടന്നത്. ആ ഗെയിമാണ് എല്ലാം മാറ്റി മറിച്ചത്, മത്സരത്തിന് ശേഷം കാള്സന് പറഞ്ഞു.
2013ലാണ് കാള്സന് ആദ്യമായി ലോക ചെസ് ചാമ്പ്യനാവുന്നത്. ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ തോല്പ്പിച്ചായിരുന്നു അത്. 2014ലും കാള്സന് ആനന്ദിനെ തോല്പ്പിച്ചിരുന്നു. നാല് പോയിന്റ് വ്യത്യാസത്തില് ലോക ചാമ്പ്യന്റെ ജയം 1921ന് ശേഷം ഇത് ആദ്യമാണ്. 1921ല് ക്യൂബക്കാരനായ ജോസ് റൗള് ആണ് ഈ നേട്ടം കൈവരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


