അപ്രതീക്ഷിതം! തിയാഗോ അല്‍കന്താര വിരമിച്ചു

33ാം വയസില്‍ ഫുട്ബോള്‍ മതിയാക്കി സ്പാനിഷ് മധ്യനിര താരം

Thiago Alcântara Shock Retirement
തിയാഗോ അല്‍കന്താര
Edited by :renjith.k
Last Updated :9 ജൂലൈ 2024, 12:08 pm IST

മാഡ്രിഡ്: ബയേണ്‍ മ്യൂണിക്ക് ഇതിഹാസവും മുന്‍ ബാഴ്‌സലോണ താരവുമായ സ്പാനിഷ് മധ്യനിര താരം തിയാഗോ അല്‍കന്താര സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അപ്രതീക്ഷിതമായാണ് താരത്തിന്റെ പ്രഖ്യാപനമെത്തിയത്. ഫുട്‌ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ വിരമിക്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രസീലിയന്‍ ദമ്പതികളുടെ മകനാണ് തിയാഗോ അല്‍കന്താര. താരത്തിന്റെ പിതാവ് 1994ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായ മസിഞ്ഞോ. ഫ്‌ളെമംഗോ അക്കാദമി, ലാ മാസിയ എന്നിവയിലൂടെയാണ് തിയാഗോ കളത്തിലെത്തുന്നത്.

2009ല്‍ പെപ് ഗ്വാര്‍ഡിയോളയാണ് താരത്തെ ബാഴ്‌സലോണ സീനിയര്‍ ടീമിലെത്തിച്ചത്. 2013ല്‍ ബയേണിലേക്ക് പോയി. ഏഴ് വര്‍ഷത്തിനു ശേഷം താരം 2020ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിലേക്ക് മാറി. നിലവില്‍ റെഡ്‌സിന്റെ താരമായിരിക്കെയാണ് 33ാം വയസില്‍ കരിയറിനു തിരശ്ശീലയിട്ടത്.

ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ലാ ലിഗ, ഒരു ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങള്‍. സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങളിലും പങ്കാളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബയേണിനൊപ്പം തുടരെ ഏഴ് ബുണ്ടസ് ലീഗ കിരീടങ്ങള്‍. നാല് ജര്‍മന്‍ കപ്പും രണ്ട് ജര്‍മന്‍ സൂപ്പര്‍ കപ്പും. ബയേണിനൊപ്പവും ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് നേട്ടങ്ങള്‍.

ലിവര്‍പൂളില്‍ എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് നേട്ടങ്ങള്‍. ബാഴ്‌സലോണയെ 8-2 എന്ന സ്‌കോറിനു ബയേണ്‍ വീഴ്ത്തിയ പോരാട്ടത്തില്‍ നിര്‍ണായകമായത് തിയാഗോ അല്‍കന്താരയുടെ മധ്യനിരയിലെ പ്രകടനമായിരുന്നു.

ബാഴ്സയെ തകര്‍ത്ത പ്രകടനം അന്ന് ബയേണ്‍ നടത്തിയത് ഹാന്‍സി ഫ്ലിക്കിന്‍റെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. നിലവില്‍ ബാഴ്സലോണയുടെ പുതിയ കോച്ചാണ് ഫ്ലിക്ക്. തന്‍റെ പരിശീലക സംഘത്തില്‍ അംഗമാകാന്‍ ഫ്ലിക്ക് തിയാഗോയെ ബാഴ്സയിലേക്ക് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അപ്രതീക്ഷിതം! തിയാഗോ അല്‍കന്താര ഫുട്‌ബോള്‍ മതിയാക്കി