
ഒരാഴ്ച മാത്രം ബാക്കി; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഷമിയ്ക്ക് മുന്നില്‍ വന്‍ കടമ്പ
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് പേസര്‍ മുഹമ്മദ് ഷമി

മുംബൈ: 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മിന്നും ഫോമില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി പരിക്കിനെ തുടര്‍ന്നു പിന്നീട് ടീമില്‍ കളിച്ചിട്ടില്ല. താരം തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അടുത്തിടെ ബംഗാളിനായി രഞ്ജി ട്രോഫിയിലും ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ഷമി കളിക്കുന്നുണ്ട്.
ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി പോരാട്ടത്തിലെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങിയെത്താനുള്ള കഠിന ശ്രമത്തിലാണ് താരം. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഫിറ്റ്നസ് തെളിയിക്കാന്‍ ബിസിസിഐ അനുവദിച്ച സമയം തീരാന്‍ ഇനി ഒരാഴ്ച കൂടിയാണ് ബാക്കിയുള്ളത്. അതിനുള്ളില്‍ താരം മികവ് ബോധ്യപ്പെടുത്തണം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഷമിയുടെ പ്രകടനം ബിസിസിഐ മെഡിക്കല്‍ സംഘം വിലയിരുത്തും. ശരീര ഭാരം ഇനിയും കുറയ്ക്കണമെന്നും ഫിറ്റ്നസ് വീണ്ടെടുക്കണമെന്നും ഷമിയ്ക്ക് കര്‍ശന നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്



