ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്കേറ്റിങ് ഹോക്കി ടീമില്‍; കേരളത്തില്‍ നിന്നുള്ള ആദ്യ താരം

മാള (തൃശൂര്‍): ഹോളി ഗ്രേസ് അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ഥി ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്കേറ്റിങ് ഹോക്കി ടീമില്‍. പരാഗ്വെ തലസ്ഥാനമായ അസന്സിയോണില് നടക്കുന്ന വേള്‍ഡ് സ്കേറ്റ് ഗെയിംസില്‍ ക്രിസ്റ്റഫര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഈ വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് സെലക്ഷന് ലഭിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റഫര്‍.
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി മെഡലുകള്‍ ക്രിസ്റ്റഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ ജൂനിയര്‍ റോളര്‍ സ്കേറ്റിങ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മികച്ച പ്രകടനമാണ് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കാനും കാരണമായത്. ചെറുപ്രായത്തില്‍ തന്നെ ക്രിസ്റ്റഫര്‍ സ്കേറ്റിങ് പരിശീലനം ആരംഭിച്ചിരുന്നു. ഹോളി ഗ്രേസ് അക്കാദമിയിലെ സ്കേറ്റിങ് റിങ്ങില്‍ പരിശീലകരായ ലെനിന്, യശോധരന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ഒളമറ്റം കാപിലുപ്ലാക്കല് സണ്ണി ജോസിന്റെയും റെനി ജോസിന്റെയും മകനാണ് ക്രിസ്റ്റഫര്‍. കേരളത്തിലെ റോളര്‍ സ്കേറ്റിങ് ഹോക്കി ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ കായികരംഗത്ത് മുന്നേറാന്‍ ഇത് സംസ്ഥാനത്തെ യുവ സ്കേറ്റര്‍മാര്‍ക്ക് വലിയ പ്രചോദനമാകും.
WHAT TO READ NEXT

220 ക്യാച്ചുകൾ! ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ജോ റൂട്ട്
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Christopher Sunny, first Keralite Selected to Indian Junior Roller Skating Hockey Team
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




