ഇന്ത്യന്‍ സ്‌കോര്‍ 200ന് അടുത്ത് എത്തിക്കാന്‍ സഹായിച്ചതിനൊപ്പം ഇയാന്‍ ബോതമിന്റെ റെക്കോര്‍ഡും ശാര്‍ദുല്‍ തകര്‍ത്തിരുന്നു

ഓവല്‍ ടെസ്റ്റില്‍ ശാര്‍ദുല്‍ താക്കൂര്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST

News Now

ലണ്ടന്‍: 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു ശാര്‍ദുല്‍ താക്കൂറിന്റെ ഓവലിലെ വെടിക്കെട്ട്. ഇവിടെ ഇന്ത്യന്‍ സ്‌കോര്‍ 200ന് അടുത്ത് എത്തിക്കാന്‍ സഹായിച്ചതിനൊപ്പം ഇയാന്‍ ബോതമിന്റെ റെക്കോര്‍ഡും ശാര്‍ദുല്‍ തകര്‍ത്തിരുന്നു. 

ഓവലിലെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് തിരികെ എത്തിയ തനിക്ക് ടീം അംഗങ്ങള്‍ പുതിയ പേരിട്ടതായാണ് ശാര്‍ദുല്‍ പറയുന്നത്. ബീഫീ ബോതമിന്റെ റെക്കോര്‍ഡ് തകര്‍ത്ത ശാര്‍ദുളിന് ബീഫീ എന്നാണ്‌ പുതിയ പേര്...

ഇംഗ്ലണ്ടിലെ ഏറ്റവും വേഗമേറിയ ടെസ്റ്റിലെ അര്‍ധ ശതകമാണ് ശാര്‍ദുല്‍ ഓവലില്‍ കണ്ടെത്തിയത്. 31 പന്തില്‍ നിന്ന് 50 തികച്ചതോടെ ബോതമിന്റെ റെക്കോര്‍ഡ് ഇവിടെ ശാര്‍ദുള്‍ മറികടന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വലയുമ്പോഴായിരുന്നു ശര്‍ദുളിന്റെ ഇന്നിങ്‌സ്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം നിന്ന് 63 റണ്‍സ് കൂട്ടുകെട്ടും ശാര്‍ദുള്‍ കണ്ടെത്തി. 

അവിടെ റെക്കോര്‍ഡ് മറികടന്നത് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ടീമിന് വേണ്ടി വിലപ്പെട്ട റണ്‍സ് കണ്ടെത്താനായത് സന്തോഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് വിളിച്ചാണ് സഹതാരങ്ങള്‍ എന്നെ കളിയാക്കുന്നത്. എന്നാല്‍ ഒരു മഹത്തായ താരവുമായി താരതമ്യം ചെയ്യപ്പെടുന്നത് സന്തോഷിപ്പിക്കുന്നു, ശര്‍ദുള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates