
'എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം'- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്
ശ്രീജേഷ് അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരനുമൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് വെങ്കലത്തിലേക്ക് ടീമിനെ നയിച്ച് ഐതിഹാസികമായ ഹോക്കി കരിയറിന് വിരാമമിടാന്‍ മലയാളി താരം പിആര്‍ ശീജേഷിനു സാധിച്ചിരുന്നു. താരം കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ ശ്രീജേഷ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ടു. എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം- എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കിട്ടത്. ശ്രീജേഷിന്റെ അച്ഛന്, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരന് എന്നിവരാണ് മോദിയെ സന്ദര്‍ശിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മകനെ ചേര്‍ത്തു പിടിച്ച് നില്ക്കുന്ന, മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന മോദിയുടെ ചിത്രങ്ങളും പങ്കിട്ടവയില്‍ ഉണ്ട്. പ്രധാമന്ത്രി മോദി ശ്രീജേഷിന്റെ മകനു മധുരം നല്കുന്ന ചിത്രവുമുണ്ട്.
വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിനു ആദരമായി ഇന്ത്യന്‍ ഹോക്കി അദ്ദേഹം കരിയറില്‍ അണിഞ്ഞ 16ാം നമ്പര്‍ ജേഴ്സി പിന്‍വലിച്ചിരുന്നു. മുന്‍ നായകനൊപ്പം ജേഴ്സിയും വിരമിച്ചു. 18 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനു വിരാമം കുറിച്ച ശ്രീജേഷിനെ നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി നിയമിച്ചിട്ടുണ്ട്.
WHAT TO READ NEXT

ലമിൻ യമാലിന്റെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമം; 4 പേർ അറസ്റ്റിൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



