'ചാമ്പിയേക്ക്'; കേരള ബ്ലാസ്റ്റേഴ്‌സിനോട് സഞ്ജു സാംസണ്‍

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞും ടീമിനോടുള്ള ഇഷ്ടം സഞ്ജു വ്യക്തമാക്കിയിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:59 am IST
Edited by :migrator

ഐഎസ്എല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി. കിരീട പോരിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സമയം ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 

'കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍, ചാമ്പിയേക്ക്' എന്നാണ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന സംഘത്തിനോട് സഞ്ജു പറയുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോ പങ്കുവെച്ചാണ് സഞ്ജു ആശംസ നേരുന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞും ടീമിനോടുള്ള ഇഷ്ടം സഞ്ജു വ്യക്തമാക്കിയിരുന്നു. 

Story image

ഐപിഎല്ലിന് ഒരുങ്ങുകയാണ് സഞ്ജു ഇപ്പോള്‍. മാര്‍ച്ച് 29ന് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ മികച്ച കളിക്കാരില്ലാത്തതാണ് രാജസ്ഥാന്റെ പിന്നോട്ട് പോക്കിന് കാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ മികച്ച കളിക്കാരെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ ഒരുങ്ങിയിരിക്കുന്നത്. 

ഇത് മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടക്കുന്നത്. കന്നി കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ കൂടി കാലിടറി വീഴില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2014ല്‍ ഇഞ്ചുറി ടൈമിലെ ഗോളിലും 2016ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലുമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ വീണത്. ഇത്തവണ കിരീടവുമായി ടീം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now