ഒന്‍പത് പന്തില്‍ 10 റണ്‍സാണ് പാക് നായകന്‍ നേടിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:05 am IST

News Now

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് പിഴുത് ഇന്ത്യ. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. 

ഒന്‍പത് പന്തില്‍ 10 റണ്‍സാണ് പാക് നായകന്‍ നേടിയത്. രണ്ടോവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നൂറാം ടി20 മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ്‌ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യയെ വിറപ്പിച്ച ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാണ്. ബാബറും റിസ്വാനുമായിരിക്കും പാകിസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പാകിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്‌സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates