
News Now
ദുബായ്: ഫോം കണ്ടെത്താനാവാതെ നില്ക്കുന്ന ഭുവനേശ്വര് കുമാറിനെ ന്യൂസിലാന്ഡിനെതിരായ കളിയില് പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തരുത് എന്ന് മുന് താരങ്ങള്. ഭുവനേശ്വര് കുമാറിന് പകരം ശര്ദുല് താക്കൂറിനെ കളിപ്പിക്കണം എന്നാണ് സുനില് ഗാവസ്കര്, വീരേന്ദര് സെവാഗ് ഉള്പ്പെടെയുള്ള താരങ്ങള് പറയുന്നത്.
ഐപിഎല്ലില് മോശം ഫോമിലായിരുന്നു ഭുവിയുടെ കളി. അതിനാല് പാകിസ്ഥാന് എതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനില് ഭുവിയെ ഉള്പ്പെടുത്തരുത് എന്ന ആവശ്യം ഉയര്ന്നിരുന്നു. എന്നാല് ഭുവിയുടെ പരിചയസമ്പത്തിലേക്ക് ചൂണ്ടിയാണ് കോഹ്ലി ടീമിലെടുത്തത്. ടീമില് ഇടം ലഭിച്ചെങ്കിലും പാകിസ്ഥാന് എതിരായ കളിയില് മികവ് പുറത്തെടുക്കാന് ഭുവിക്ക് കഴിഞ്ഞില്ല. ഇന്ത്യ
ഇതോടെയാണ് ന്യൂസിലാന്ഡിന് എതിരായ നിര്ണായക മത്സരത്തില് ഭുവിയെ ടീമില് ഉള്പ്പെടുത്തരുത് എന്ന ആവശ്യം ഉയരുന്നത്. ബാറ്റിങ്ങിലും ശാര്ദുലിനെ ആശ്രയിക്കാം എന്നതിനാല് പാകിസ്ഥാന് എതിരെ ശാര്ദുല് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കാനുള്ള സാധ്യത കൂടുതലാണ്.
ഹര്ദിക് പാണ്ഡ്യയേയും ന്യൂസിലാന്ഡിന് എതിരായ കളിയില് നിന്ന് ഒഴിവാക്കണം എന്ന് ഗാവസ്കര് പറയുന്നു. ന്യൂസിലാന്ഡിന് എതിരായ കളിക്ക് മുന്പായി നെറ്റ്സില് ഹര്ദിക് ബൗളിങ് പരിശീലനം ആരംഭിച്ചിരുന്നു. ന്യൂസിലാന്ഡിന് എതിരെ ഹര്ദിക് ബൗള് ചെയ്യാന് തയ്യാറാവുമെന്നാണ് സൂചന. എന്നാല് പാകിസ്ഥാന് എതിരായ കളിയില് മികച്ച നിലയില് ഫിനിഷ് ചെയ്യാനും ഹര്ദിക്കിന് കഴിഞ്ഞിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






