
2015ന് ശേഷം ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ നോബോള്‍, കാലിടറാതെ 3093 ഡെലിവറികള്‍
ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ നോബോള്‍. 3093 ഡെലിവറികള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ നോബോള്‍ വന്നത്
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറില്‍ നിന്ന് വന്ന നോബോളിന് പിന്നിലെ കണക്കാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ ആ നോബോള്‍ എത്തിയത്.
ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ നോബോള്‍. 3093 ഡെലിവറികള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ നോബോള്‍ വന്നത്. 2015 ഒക്ടോബറിലാണ് ഭുവി ഇതിന് മുന്‍പ് ഏകദിനത്തില്‍ നോബോള്‍ എറിഞ്ഞത്.
ഇവിടെ ഭുവിയുടെ സ്ഥിരതയെ പ്രശംസിക്കുകയാണ് ആരാധകര്‍. ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഭുവി മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഭുവിയുടെ മൂന്ന് വിക്കറ്റ് നേട്ടം. എന്നാല്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഭുവി നിരാശപ്പെടുത്തി. 9 ഓവറില്‍ 63 റണ്‍സ് ഇവിടെ വഴങ്ങിയ ഭുവിക്ക് വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല.
First no ball bowled by @BhuviOfficial since October 2015. That is simply mind blowing. #INDvsSL #bhuvneshwarkumar
â Pawan Shukla (@PawanSh10237254) July 20, 2021
2nd odi #Cricket pic.twitter.com/hhiYBpm6sB
Bhuvneshwar Kumar has bowled a No ball after 6 years in International Cricket. #INDvsSL #INDvSL pic.twitter.com/BNdPE4KVW1
â Noman Views (@Noman2294) July 20, 2021
In the start of his 3rd over today, Bhuvneshwar Kumar bowled his first no-ball in 3093 deliveries. The last time he had overstepped at the bowling crease was back in October 2015. It has come after more than 515 overs. An epitome of doing things right with discipline. #INDvsSL
â Dwaipayan Mukherjee (@Dwai_Doyen) July 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






