2027ലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വേദി; താത്പര്യമറിയിച്ച് ഇന്ത്യ

ഇം​ഗ്ലണ്ട് വേദിയാകുന്നത് തുടരെ മൂന്നാം വട്ടം

World Test Championship final
ഇന്ത്യ ടെസ്റ്റ് മത്സരത്തിനിടെ എക്‌സ്
Edited by :renjith.k
Last Updated :10 മേയ് 2025, 5:23 pm IST

മുംബൈ: 2027ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനു വേദിയാകാനുള്ള താത്പര്യമറിയിച്ച് ഇന്ത്യ. താത്പര്യം വ്യക്തമാക്കി ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു കത്ത് നല്‍കും.

ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലാണ് ഇത്തവണ നടക്കുന്നത്. ഇത്തവണ വേദിയാകുന്നത് ഇംഗ്ലണ്ട് ലോര്‍ഡ്‌സ് മൈതാനമാണ്. നേരത്തെ 2021, 2023 സീസണുകളിലും ഇംഗ്ലണ്ട് തന്നെയാണ് വേദിയായത്. 2021ല്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനല്‍ റോസ് ബൗളിലായിരുന്നു. 2023ല്‍ ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍ ഓവലിലാണ് അരങ്ങേറിയത്. ഇത്തവണ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനല്‍ പോരാട്ടം.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പ് ജൂണിലാണ് തുടങ്ങുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യ പോരാട്ടം. ഇത്തവണ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now