
രണ്ടുമാസത്തിനിടെ വീണ്ടും പത്തുവിക്കറ്റ് നേട്ടം; ഹാട്രിക് അടക്കം റെക്കോര്‍ഡ് പ്രകടനവുമായി സുമന് കുമാര്‍- വിഡിയോ
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനവുമായി ബിഹാര്‍ സ്പിന്നര്‍ സുമന് കുമാര്‍

പട്ന: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനവുമായി ബിഹാര്‍ സ്പിന്നര്‍ സുമന് കുമാര്‍. ഹാട്രിക് ഉള്‍പ്പെടെ മുഴുവന്‍ വിക്കറ്റുകളും നേടി രാജസ്ഥാനെ കുറഞ്ഞ സ്കോറില്‍ ചുരുട്ടിക്കെട്ടിയാണ് സുമന് കുമാര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. പട്നയിലെ മോയിന്‍ ഉള് ഹഖ് സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് സുമന് കുമാര്‍ രാജസ്ഥാന്റെ 10 വിക്കറ്റും വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 143.4 ഓവറില്‍ 467 റണ്‍സ് നേടി. രാജസ്ഥാന് നിരയെ സുമന് തകര്‍ത്തതോടെ ബിഹാര്‍ 285 റണ്‍സിന്റെ വന്‍ ലീഡ് നേടി. സുമന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ രാജസ്ഥാന് ആദ്യ ഇന്നിംഗ്സില്‍ 182 റണ്‍സിന് പുറത്തായി. കൂച്ച് ബെഹാര്‍ ട്രോഫി ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി ഈ സ്പിന്നര്‍ മാറി. മത്സരത്തിനിടെ ഹാട്രിക്കും സ്വന്തമാക്കിയ സുമന് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ട് നേട്ടങ്ങളും നേടുന്ന ആദ്യ താരമായി.
An epic spell ð
— BCCI Domestic (@BCCIdomestic) December 1, 2024
3â£3â£.5⣠overs
2â£0⣠maidens
5â£3⣠runs
1â£0⣠wickets
ð© Hat-trick â
Bihar's Suman Kumar claimed all 10 wickets in an innings, including a hat-trick, against Rajasthan in the #CoochBeharTrophy match in Patna! ð¥
Watch ð½ï¸ all his wickets ð½@IDFCFIRSTBank pic.twitter.com/68eewvJZ0G
ഇടങ്കയ്യന്‍ സ്പിന്നര്‍ 33.5 ഓവര്‍ 53 റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്റെ മുഴുവന്‍ വിക്കറ്റുകളും കൊയ്തത്. ഇതില്‍ 20 ഓവറും മെയ്ഡന്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ആഭ്യന്തര സീസണില്‍ സമാനമായ രണ്ടാമത്തെ നേട്ടമാണിത്. നേരത്തെ നവംബര്‍ 13ന് കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഹരിയാന ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജും ഇതേ നേട്ടം കൈവരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



