
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

ഡര്‍ഹാം: ബയോ ബബിള്‍ ലംഘിച്ച മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തതോടെ ലങ്കന്‍ ടീമില്‍ പ്രതിസന്ധി. കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല്ല എന്നീ താരങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇംഗ്ലണ്ടിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കിയിരുന്നു.
ബയോ ബബിള്‍ പ്രോട്ടോക്കോള്‍ മറികടന്ന് ഇവര്‍ കറങ്ങാന്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ണിലേക്കും എത്തി.
ബയോ ബബിള്‍ ലംഘിച്ച് പുറത്ത് പോയതായി കളിക്കാര്‍ സമ്മതിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഇവരെ തിരിച്ചു വിളിച്ചതായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
And our players at late night in England during the series #ENGVSL Bio Bubble? @RajapaksaNamal @Mickeyarthurcr1 pic.twitter.com/m764HP96cd
â Nibraz Ramzan (@nibraz88cricket) June 28, 2021
മാസ്‌ക് പോലും ധരിക്കാതെ ലങ്കന്‍ കളിക്കാര്‍ പൊതുനിരത്തില്‍ ഇരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇംഗ്ലണ്ട്-ശ്രീലങ്ക ടി20 പരമ്പരയുടെ ഭാഗമായ ഐസിസി മാച്ച് റഫറി ഫില്‍ വൈറ്റ്‌കേസിന് കോവിഡ് പോസിറ്റീവായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ലങ്കന്‍ ടീമിനെ നാട്ടില്‍ ഇന്ത്യ കാത്തിരിക്കുന്നുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. 13,16,18 തിയതികളിലായാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. 21,23,25 തിയതികളിലാണ് ടി20 പരമ്പര. ധവാനാണ് ഇന്ത്യന്‍ ടീമിനെ ലങ്കയില്‍ നയിക്കുന്നത്. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



