ഹൃദയാഘാതം: മുൻ മിസ്റ്റർ തമിഴ്‌നാട് അരവിന്ദ് ശേഖർ 30-ാം വയസിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം 

അരവിന്ദ് ശേഖർ, ശ്രുതി ഷൺമുഖപ്രിയ
Last Updated :20 January 2024, 9:23 am IST
Edited by :migrator

ചെന്നൈ: പ്രമുഖ ബോഡി ബിൽഡറും മുൻ മിസ്റ്റർ തമിഴ്നാടുമായിരുന്ന അരവിന്ദ് ശേഖർ (30) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബുധനാഴ്ച ദേഹാസ്വസ്ഥ്യം തോന്നിയ അരവിന്ദനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ് ടെലിവിഷൻ താരം ശ്രുതി ഷൺമുഖപ്രിയയാണ് ഭാര്യ.

വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴി‍ഞ്ഞ വർഷമാണ് വിവാഹിതരായത്. ബോഡ് ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്.

ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റിയുള്ള അരവിന്ദന്റെ ഓൺലൈനിൽ ക്ലാസുകളിൽ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദനെ പിന്തുടരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now