
'15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി'; ജാമിസണിന്റെ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ
ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിരാട് കോഹ് ലിയുടെ വിക്കറ്റ് ജാമിസൺ വീഴ്ത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിൽക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർ. ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
ഐപിഎല്ലിന്റെ സമയം ഡ്യൂക്ക് ബോളിൽ പന്തെറിയാനുള്ള കോഹ് ലിയുടെ ആവശ്യം ജാമിസൺ നിഷേധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഇന്നിങ്സിൽ ജാമിസൺ 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയപ്പോൾ അതിൽ ഒരു ഇര ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. ഇതോടെ ജാമിസണിന് എതിരെ തിരിഞ്ഞ ആരാധകർ വലിയ അധിക്ഷേപമാണ് നടത്തുന്നത്.
15 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി ജാമിസണിനെ ആർസിബി സ്വന്തമാക്കിയത്. ജാമിസണുമായുള്ള കരാർ ആർസിബി റദ്ദാക്കണം, ജാമിസണിനെ ടീമിൽ നിന്ന് പുറത്താക്കണം, 15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി എന്നെല്ലാമാണ് ആർസിബി ആരാധകർ ജാമിസണിന് നേരെ അധിക്ഷേപം ചൊരിഞ്ഞുകൊണ്ട് പറയുന്നത്.
Cancel his RCB contract.
â Saurabh Malhotra (@MalhotraSaurabh) June 20, 2021
Get Out Kyle Jameson from RCB pic.twitter.com/WwQ3DsoIgs
â Ammar (@Ammar_Returns) June 20, 2021
14 crore leke peeche se maara re RCB captain ko hiii nikaala hai!! pic.twitter.com/lXUe2JDC8o
â Charan (@cherri9999) June 20, 2021
Hello @RCBTweets jamieson ka contract khtm kr do, dikhna nahi chahiye wo RCB me ab pic.twitter.com/YLiUYS4lKF
â Science/Cricket wala ladka (@sciencewalaldka) June 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



