നമീബിയയുടെ പ്രഹരത്തില്‍ നിന്ന് തിരികെ കയറി തുടരെ 2 ജയം; ശ്രീലങ്ക സൂപ്പര്‍ 12ല്‍
ശ്രീലങ്ക മുന്പില് വെച്ച 163 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 146 റണ്‍സ് മാത്രം
മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ എത്തി ശ്രീലങ്ക. ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സിനെ 16 റണ്‍സിന് വീഴ്ത്തിയതോടെയാണ് ശ്രീലങ്ക സൂപ്പര്‍ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്പില് വെച്ച 163 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 146 റണ്‍സ് മാത്രം.
നമീബിയയോട് ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടതിന് പിന്നാലെയാണ് ശ്രീലങ്ക പിന്നെ വന്ന രണ്ട് കളിയും ജയിച്ചത്. നിര്‍ണായക മത്സരത്തില്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ നെതര്‍ലന്‍ഡ്സിന് വേണ്ടി 71 റണ്‍സ് എടുത്ത മാക്സ് ഓഡൗഡ് മാത്രമാണ് പിടിച്ചു നിന്നത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസരങ്കയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷ്ണയുമാണ് നെതര്‍ലന്‍ഡ്സിനെ പിടിച്ചുകെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്റെ ബാറ്റിങ് ബലത്തിലാണ് 162 എന്ന ടോട്ടടിലേക്ക് എത്തിയത്.
Sri Lanka beat Netherlands by 16 runs to seal their qualification to the Super 12 stage #T20WorldCup | #NEDvSL | https://t.co/mBr5xrkvMw pic.twitter.com/3R4EdIo7cV
â ICC (@ICC) October 20, 2022
44 പന്തില്‍ നിന്ന് 5 ഫോറും 5 സിക്സും സഹിതമാണ് ലങ്കന്‍ ഓപ്പണര്‍ 79 റണ്‍സ് കണ്ടെത്തിയത്. ചരിത അസലങ്ക 31 റണ്‍സ് എടുത്തു. ഇവരെ കൂടാതെ മറ്റൊരു ലങ്കന്‍ ബാറ്റര്‍ക്കും സ്കോര്‍ ചെയ്യാനായില്ല. ഗ്രൂപ്പ് എയിലെ നമീബിയ-യുഎഇ മത്സര ഫലം വരുന്നതോടെയാവും ശ്രീലങ്കയുടെ സ്ഥാനം വ്യക്തമാവുക.
നിലവില്‍ 3 കളിയില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി 4 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് ശ്രീലങ്ക. 3 കളിയില്‍ നിന്ന് 2 ജയവും ഒരു തോല്‍വിയുമായി നെതര്‍ലന്‍ഡ്സിനും നാല് പോയിന്റ്. നമീബിയക്ക് ഒരുകളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റാണ് ഉള്ളത്. ഇന്ന് നമീബിയയെ യുഎഇ തോല്‍പ്പിച്ചാല്‍ നമീബിയക്കും നാല് പോയിന്റാവും. നെറ്റ് റണ്‍റേറ്റ് ആവും ഇവിടെ പിന്നെ നിര്‍ണായകം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം



