
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ലണ്ടന്‍: ബൗണ്ടറിക്ക് പുറത്ത് വായുവില്‍ ഉയര്‍ന്ന് ചാടി കൈയിലൊതുക്കുന്ന സാഹസം നിറഞ്ഞ ക്യാച്ചുകള്‍(catch) ഇനി മുതല്‍ ഔട്ടായി പരിഗണിക്കില്ലെന്ന്, രാജ്യാന്തര ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്(എംസിസി). ബൗണ്ടറി റോപ്പിന് പുറത്ത് ഒന്നിലധികം തവണ വായുവില്‍ ഉയര്‍ന്ന് പന്ത് തട്ടി കൈക്കലാക്കുന്ന 'ബണ്ണി ഹോപ്പ്' ബൗണ്ടറി ക്യാച്ചുകള്‍ നിയമവിരുദ്ധമായി കണക്കാക്കുമെന്നാണ് എംസിസി അറിയിച്ചിരിക്കുന്നത്.
ഈ മാസത്തോടെ പുതിയ നിയമം ഐസിസിയുടെ വ്യവസ്ഥകളോടു സംയോജിപ്പിക്കും. പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം അസാധാരണമായ ക്യാച്ചുകള്‍ നിയമപരമായി പരിഗണിക്കപ്പെടില്ല. ഐസിസി ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്കിയ കുറിപ്പില്‍ എംസിസി വ്യക്തമാക്കി. നിലവിലുള്ള നിയമത്തില്‍ ഇത്തരം ക്യാച്ചുകള്‍ മികച്ച ഫീല്ഡിങ്ങായി കണക്കാക്കപ്പെടുമെങ്കിലും ഇത്തരം ക്യാച്ചുകള്‍ ക്രിക്കറ്റ് ആരാധകര്‍ അന്യായമായാണ് കാണുന്നതെന്നും എംസിസി പറഞ്ഞു.
Glenn Maxwell on why Michael Neser's catch was legit ðï¸
— ESPNcricinfo (@ESPNcricinfo) January 1, 2023
(via @7Cricket) pic.twitter.com/e8ql9vHKu9
ബൗണ്ടറിക്ക് അപ്പുറത്തുനിന്ന് ചാടിയ ഫീല്‍ഡര്‍ പന്ത് രണ്ടാം തവണ തൊടുമ്പോള്‍ മൈതാനത്തിന് അകത്തായിരിക്കണമെന്നും അല്ലെങ്കില്‍ ബൗണ്ടറിയായി വിധിക്കുമെന്നും എംസിസി വ്യക്തമാക്കി. എന്നാല്‍ ഫീല്‍ഡര്‍ ബൗണ്ടറിക്കുള്ളില്‍ നിന്ന് പന്ത് മുകളിലേക്ക് ഉയര്ത്തിയെറിഞ്ഞതിന് ശേഷം പുറത്തേക്ക് കാലെടുത്തുവെച്ചാലും ഗ്രൗണ്ടിന് അകത്തേക്ക് ഡൈവ് ചെയ്യുന്ന ക്യാച്ചുകള്‍ അനുവദനീയമാണ്.
അതേസമയം ബൗണ്ടറിക്ക് പുറത്തുനിന്ന് ചാടിയ ഫീല്‍ഡര്‍ പന്ത് രണ്ടാം തവണ തൊടുമ്പോള്‍ മൈതാനത്തിന് അകത്തായിരിക്കണമെന്നും അല്ലെങ്കില്‍ ബൗണ്ടറിയായി വിധിക്കുമെന്നും എംസിസി വ്യക്തമാക്കി. റിലേ ക്യാച്ചുകള്‍ക്കും ഈ നിയമം ബാധകമാകും. ഫീല്‍ഡര്‍ പന്ത് തട്ടി ബൗണ്ടറിക്ക് അകത്തേക്ക് ഇടുമ്പോള്‍ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തേക്ക് പോയാല്‍ അവ ബൗണ്ടറിയായി കണക്കാക്കും. കൂടാതെ പന്ത് തട്ടി മറ്റൊരു ഫീല്‍ഡര്‍ക്ക് കൊടുക്കുകയും പന്ത് കൈമാറിയ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തേക്ക് പോയാലും അത് ബൗണ്ടറിയായി വിധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



