
ഇതിഹാസ താരം ആൻഡി ഫ്ലവറിന്റെ റെക്കോർഡ് മറികടന്നു

News Now
'കരിമ്പില് നിന്ന് എഥനോള് വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന് നടപടി

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

കിസാന് വികാസ് പത്ര vs നാഷണല് സേവിങ്സ് സര്ട്ടിഫിക്കറ്റ്: 50,000 രൂപ നിക്ഷേപിച്ചാല് കൂടുതല് നേട്ടം എവിടെ?

മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങൾ; എഎം ആരിഫിന് നേരെ കൂവൽ; വിളിച്ച് വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് സികെ ആശ വേദിവിട്ടു

അബുദാബി: സിംബാബ്വെയ്ക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലേക്ക് ബാറ്റ് വീശി വെറ്ററൻ പ്രതിഭാസം ബ്രണ്ടൻ ടെയ്ലർ. ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 81 റൺസ് നേടിയാണ് ടെയ്ലർ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഇതിഹാസ സിംബാബ്വെ ബാറ്റർ ആൻഡി ഫ്ലവറിന്റെ ദീർഘനാളായി തകരാതെ നിന്ന റെക്കോർഡാണ് ടെയ്ലർ മറികടന്നത്.
മത്സരത്തിൽ സിംബാബ്വെ ബംഗ്ലാദേശിനെ വീഴ്ത്തുകയും ചെയ്തു. തുടക്കത്തിൽ തകർന്ന സിംബാബ്വെയെ ക്രെയ്ഗ് ഇർവിനൊപ്പം (93) ചേർന്നു ടെയ്ലർ മികച്ച നിലയിലെത്തിച്ചു. ഇരുവരുടേയും അർധ സെഞ്ച്വറി ബലത്തിൽ സിംബാബ്വെ 8 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് അടിച്ചെടുത്തു. ബംഗ്ലാദേശിനെ 33.4 ഓവറിൽ 172 റൺസിൽ ഓൾ ഔട്ടാക്കി സിംബാബ്വെ 99 റൺസിന്റെ മികച്ച വിജയവും സ്വന്തമാക്കി.
41കാരനായ ടെയ്ലർ 101 പന്തിൽ 10 ഫോറുകൾ സഹിതമാണ് 81 റൺസ് നേടിയത്. അതോടെ 211 ഏകദിന മത്സരങ്ങളിൽ നിന്നു ടെയ്ലർ 6,837 റൺസിൽ എത്തി. 213 മത്സരങ്ങളിൽ നിന്നു ആൻഡി ഫ്ലവർ നേടിയ 6,786 റൺസാണ് നേരത്തെയുള്ള റെക്കോർഡ്. ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ടെയ്ലർ ഏകദിനത്തിൽ അർധ സെഞ്ച്വറി നേടുന്നത് എന്ന പ്രത്യേകതയും ഇന്നിങ്സിനുണ്ട്.
WHAT TO READ NEXT

'സഞ്ജു എന്താ ഏകദിന ടീമിൽ ഇല്ലാത്തത്!!!'
2004ൽ ഏകദിനത്തിൽ അരങ്ങേറിയ ടെയ്ലർ 35.24 റൺസ് ശരാശരിയിലാണ് റെക്കോർഡ് റൺസ് കുറിച്ചത്. 11 സെഞ്ച്വറികളും 40 അർധ സെഞ്ച്വറികളും അദ്ദേഹം ഏകദിനത്തിൽ സ്വന്തമാക്കി. 145 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ആൻഡി ഫ്ലവർ 4 സെഞ്ച്വറികളും 55 അർധ സെഞ്ച്വറികളുമാണ് കരിയറിൽ നേടിയത്.
വിരമിക്കൽ തീരുമാനം പിൻവലിച്ച് 2025ലാണ് ബ്രണ്ടൻ ടെയലർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. പിന്നാലെയാണ് ചരിത്ര നേട്ടം.
Summary
Brendan Taylor surpassed Andy Flower to become Zimbabwe’s highest run-scorer in One-Day Internationals (ODIs) after playing a crucial knock of 81 against Bangladesh in the opening match of the ODI tri-series in Abu Dhabi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




