News Now
മസ്കറ്റ്: ഇന്ത്യ മഹാരാജാസിനെ ലെജൻഡ്സ് ലീഗ് ടൂർണമെന്റിൽ നിന്ന് പുറത്താക്കി വേൾഡ് ജയന്റ്സ്. ഫൈനലിലേക്ക് എത്താൻ നിർണായകമായിരുന്ന കളിയിൽ അവസാന ഓവറിൽ ബ്രെറ്റ് ലീ എട്ട് റൺസ് പ്രതിരോധിച്ചതോടെയാണ് ഇന്ത്യ മഹാരാജാസ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയന്റ്സ് 228 റൺസ് ആണ് ഇന്ത്യ മഹാരാജാസിന് മുൻപിൽ വെച്ചത്. 18 പന്തിൽ അർധ ശതകം കണ്ടെത്തി ഇർഫാൻ പഠാൻ ഇന്ത്യ മഹാരാജാസിനായി തകർത്തടിച്ചെങ്കിലും വിജയ ലക്ഷ്യം മറികടക്കാനായില്ല. വൈഡായിട്ടാണ് ലീ അവസാന ഓവർ തുടങ്ങിയത്.
@BrettLee_58 just defended 7 runs from 6 balls in @llct20.
â Mustafa Abid (@mmustafa_abid) January 27, 2022
Binga doing what he used to do#LegendsLeagueCricket pic.twitter.com/qxxnv0Ogi0
എന്നാൽ തൊട്ടടുത്ത ഡെലിവറിയിൽ മോർക്കലിന് ക്യാച്ച് നൽകി പഠാൻ പുറത്ത്. പിന്നെ വന്ന ഡെലിവറികളിൽ ലീയുടെ വൈഡ് യോർക്കറുകൾ അതിജീവിക്കാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല. ഒരു റൺസ് മാത്രമാണ് അവസാന ഓവറിൽ ലീ വഴങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



