News Now
Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
മുംബൈ: ഇന്ത്യന് ഓപ്പണര് കെഎല് രാഹുല് മോശം ബാറ്റിങ് ഫോമിന്റെ പേരില് കടുത്ത വിമര്ശനമാണ് നേരിടുന്നത്. അതിനിടെ രസകരമായൊരു സംഭവം ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അരങ്ങേറി.
ഫോമിലേക്ക് തിരിച്ചെത്താന് പെടാപ്പാട് പെടുന്ന രാഹുലിന്റെ ബാറ്റിങ് ആവറേജ് ടിവി സ്ക്രീനില് കാണിച്ചതാണ് ശ്രദ്ധേയമായത്. ക്രിക്കറ്റ് ചരിത്രത്തില് ഇന്നുവരെ ആരും സ്വന്തമാക്കാത്ത ബാറ്റിങ് ആവറേജാണ് ആ സമയത്ത് രാഹുലിന്റെ പേരിനൊപ്പം എഴുതി ചേര്ത്തത്.
രാഹുലിന്റെ നിലവിലെ ആവറേജ് 33.44 ആണ്. എന്നാല് സ്ക്രീനില് ഒരുവേള എഴുതി കാണിച്ച ആവറേജ് 876 എന്നായിരുന്നു. യഥാര്ഥ ആവറേജിനേക്കാള് 26 ഇരട്ടി അധികം.
K L Rahulâs Avg - 876 Â Aakash Chopra as star sports statistician pic.twitter.com/mbVBTHxKlG
â mon (@4sacinom) February 19, 2023
വലിയ തോതിലാണ് ഈ അബദ്ധത്തിന്റെ ടെലിവിഷന് സ്ക്രീന് ഷോട്ട് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ഡോണ് ബ്രാഡ്മാന്റെ ആവറേജ് 99.94 ആണ്.
ഓസീസ് താരം തന്നെയായ സ്റ്റീവ് സ്മിത്ത് (60.12), ഇന്ത്യന് ബാറ്റിങ് മാസ്ട്രോ സച്ചിന് (53.78) എന്നിവരാണ് ടെസ്റ്റ് ചരിത്രത്തില് മികച്ച ആവറേജുള്ള താരങ്ങള്. ഇവരേക്കാളൊക്കെ മുകളിലാണോ രാഹുല് എന്നാണ് ഈ ആവറേജ് കണക്കു കണ്ട് ആരാധകര് ചോദിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


