ബ്രൂണോ ഫെര്‍ണാണ്ടസ് 'ഏജന്റായി', മനം മാറ്റം ഫെര്‍ഗൂസന്റെ ഇടപെടലോടെ; ഓള്‍ഡ് ട്രഫോഡിലേക്ക് ക്രിസ്റ്റിയാനോയുടെ മടക്കം ഇങ്ങനെ 

തിരികെ എത്താന്‍ പാകത്തില്‍ ക്രിസ്റ്റ്യാനോയുടെ മനസ് മാറ്റിയത് ഫെര്‍ഗൂസന്റെ ഫോണ്‍ കോളുകളും സന്ദേശങ്ങളും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

അലക്‌സ് ഫെര്‍ഗൂസനൊപ്പം ക്രിസ്റ്റ്യാനോ/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST

ലണ്ടന്‍: ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്നായിരുന്നു അതുവരെ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ പൊടുന്നനെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. 12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങിയെത്താന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചത് മുന്‍ ഇതിഹാസ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്റെ വാക്കുകള്‍. 

തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറുന്നു എന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. യുവന്റ്‌സ് വിടുന്നു എന്ന് ഉറപ്പിച്ചെങ്കിലും വാക്കാല്‍ പോലും ക്രിസ്റ്റിയാനോയുടെ ഏജന്റും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല. 

ഈ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരികെ എത്താന്‍ പാകത്തില്‍ ക്രിസ്റ്റ്യാനോയുടെ മനസ് മാറ്റിയത് ഫെര്‍ഗൂസന്റെ ഫോണ്‍ കോളുകളും സന്ദേശങ്ങളും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെര്‍ഗൂസനൊപ്പം പോര്‍ച്ചുഗല്ലിലെ ക്രിസ്റ്റിയാനോയുടെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇടപെടലും ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിച്ചു. 

ഏജന്റ് ബ്രൂണോ എന്നെഴുതിയാണ് ബ്രൂണോ ഫെര്‍ണാണ്ടസ് ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നത്. അലക്‌സ് ഫെര്‍ഗൂസന്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ മുന്‍ താരങ്ങളും തിരികെ എത്താന്‍ പാകത്തില്‍ ക്രിസ്റ്റ്യാനോയുടെ മനസ് മാറ്റിയതോടെ കാര്യങ്ങള്‍ പിന്നെ വേഗത്തിലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now