ലോക്ക്‌ഡൗണിൽ പുറത്തിറങ്ങി മുടി വെട്ടി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് താരം വെട്ടിലായി

ജോയലിൻടൻ/ ട്വിറ്റർ
Last Updated :20 January 2024, 8:40 am IST

News Now

ലണ്ടൻ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തലമുടി വെട്ടിക്കാൻ ബാർബർ ഷോപ്പിൽ പോയ ഫുട്ബോൾ താരത്തിന്റെ നടപടി വിവാദത്തിൽ. താരത്തിനെതിരെ ക്ലബ് നടപടിയെടുക്കും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡിന്റെ ബ്രസീൽ താരം ജോയലിൻടൻ ആണ് വിവാദ നായകൻ. 

കോവിഡ് വീണ്ടും ശക്തിയാർജിക്കുന്ന ഇംഗ്ലണ്ടിൽ കർശന ലോക്ഡൗൺ നടപടികൾക്കിടെയാണു ക്ലബ്ബിന്റ ചട്ടങ്ങൾ മറികടന്നു താരം മുടി വെട്ടിക്കാൻ പോയത്. ബാർബർ ഷോപ്പിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് കടയിലെത്തി മുടി വെട്ടി അതിന്റെ ചിത്രമെടുത്ത് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച ജോയലിൻടന്റെ നടപടി മണ്ടത്തരായിരുന്നുവെന്ന് ബാർബറും പ്രതികരിച്ചു. 

ജോയലിൻടനെതിരെ കർശന നടപടിയെടുക്കുമെന്നു ക്ലബ് വ്യക്തമാക്കി. റെക്കോർഡ് തുകയ്ക്കാണ്  ഹോഹൻഹൈമിൽ നിന്ന് ജോയലിൻടനെ ന്യൂകാസിൽ സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates