
News Now
Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ഐപിഎല് താര ലേലത്തില് രാഹുല് തെവാത്തിയയെ 9 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്സ് സ്വന്തമാക്കിയത്. പിന്നാലെ ഫ്രാഞ്ചൈസിക്ക് നേരെ വലിയ പരിഹാസങ്ങള് ഉയര്ന്നു. എന്നാല് അതിനെല്ലാം സീസണിലെ ആദ്യ മത്സരത്തില് തന്നെ തെവാത്തിയയും ഗുജറാത്ത് ടൈറ്റന്സും മറുപടി നല്കി.
24 പന്തില് നിന്ന് 40 റണ്സ് അടിച്ചെടുത്ത തെവാത്തിയയുടെ ഇന്നിങ്സ് ആണ് രണ്ട് പന്ത് ബാക്കി നില്ക്കെ ജയം പിടിക്കാന് രാജസ്ഥാനെ തുണച്ചത്. 10 പന്തില് നിന്ന് ആറ് റണ്സുമായി പതുക്കെ തുടങ്ങിയതിന് ശേഷമാണ് തന്റെ ഫ്രാഞ്ചൈസിക്കായി തെവാത്തിയ തകര്ത്തടിച്ചത്.
എന്തിന് വേണ്ടി ഇത്രയും തുക മുടക്കി?
5 ഓവറില് ഗുജറാത്തിന് ജയിക്കാന് 68 റണ്സ് എന്ന നിലയില് നില്ക്കെയാണ് തെവാത്തിയയുടെ വെടിക്കെട്ട് വന്നത്. രവി ബിഷ്നോയ്ക്ക് മുകളില് ആധിപത്യം ഉറപ്പിച്ചും ദീപക് ഹൂഡയെ അടിച്ച് പറത്തിയും തെവാത്തിയ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 24 പന്തില് 5 ഫോറും രണ്ട് സിക്സും പറത്തി 166.67 എന്ന സ്ട്രൈക്ക്റേറ്റിലാണ് തെവാത്തിയ പുറത്താവാതെ നിന്നത്.
പിന്നാലെ പരിഹസിച്ചവര്ക്ക് മറുപടിയുമായി ഫ്രാഞ്ചൈസിയും ട്വിറ്ററില് എത്തി. എന്തിന് വേണ്ടി ഇത്രയും തുക രാഹുല് തെവാത്തിയക്കായി മുടക്കി? എന്നാണ് ഗുജറാത്ത് ടൈറ്റന്സ് ട്വിറ്ററില് കുറിച്ചത്.
'LoL wHy hAvE yoU speNt SO mUcH on RaHuL TeWaTIa?' #AavaDe #GTvLSG #TATAIPL #SeasonOfFirsts pic.twitter.com/7myk9lrkYc
â Gujarat Titans (@gujarat_titans) March 28, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

