ഒറ്റ ഗോളില്‍ ഇറാനെ വീഴ്ത്തിയാണ് യുഎസ്എ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:09 am IST

News Now

ദോഹ: ഒറ്റ ഗോളില്‍ ഇറാനെ വീഴ്ത്തിയാണ് യുഎസ്എ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ആ ഗോള്‍ വന്നത് ക്യാപ്റ്റന്‍ പുലിസിച്ചില്‍ നിന്നും. എന്നാല്‍ ഗോളിന്റേയും പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന്റേയും സന്തോഷത്തില്‍ നില്‍ക്കെ പുലിസിച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തയാണ് ആരാധകരുടെ മുന്‍പിലേക്ക് വരുന്നത്. 

38ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ഗോള്‍ വല കുലുക്കുന്നതിന് ഇടയില്‍ പുലിസിച്ചും ഇറാന്‍ ഗോള്‍കീപ്പറും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഏതാനും മിനിറ്റ് ഗ്രൗണ്ടില്‍ കിടന്നതിന് ശേഷം കളിയിലേക്ക് തിരികെ എത്തിയെങ്കിലും അധിക സമയത്തെ പുലിസിച്ചിനെ യുഎസ്എ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. 

പുലിസിച്ചിനെ ഇടുപ്പെല്ലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. ആദ്യം മുന്‍കരുതല്‍ എന്ന നിലയിലാണ് പുലിസിച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് പരിക്കേറ്റതായി യുഎസ് ഫുട്‌ബോള്‍ ടീം ട്വിറ്ററിലൂടെ അറിയിച്ചത്. 

ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് യുഎസ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി വരുന്ന നെതര്‍ലന്‍ഡ്‌സ് ആണ് യുഎസ്എയുടെ എതിരാളികള്‍. പുലിസിച്ച് ഇല്ലാതെ പ്രീക്വാര്‍ട്ടര്‍ കളിക്കേണ്ടി വന്നാല്‍ അത് യുഎസ്എയ്ക്ക് തിരിച്ചടിയാവും.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates