ആദ്യം ചിപ്പ്, പിന്നാലെ ലോങ് റേഞ്ച്; കിടിലൻ ​ഗോളുകൾ; കളം നിറഞ്ഞ് കാസെമിറോ (വീഡിയോ)

മത്സരത്തിൽ കാസെമിറോ നേടിയ രണ്ട് ​ഗോളുകളും ശ്രദ്ധേയമായി

ഗോൾ നേട്ടമാഘോഷിക്കുന്ന കാസെമിറോ/ ട്വിറ്റർ
Last Updated :20 January 2024, 9:16 am IST

ലണ്ടൻ: എഫ്എ കപ്പിൽ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി മാഞ്ചസ്റ്റർ യുനൈറ്റഡ്. റീഡിങിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുന്നേറ്റം. ബ്രസീലിയൻ താരം കാസെമിറോയുടെ ഇരട്ട ​ഗോളുകളാണ് കളിയിൽ നിർണായകമായത്. ഫ്രഡാണ് മറ്റൊരു സ്കോറർ. 

കടുത്ത ആക്രമണമാണ് മാഞ്ചസ്റ്റർ പുറത്തെടുത്തത്. തീർത്തും പ്രതിരോധത്തിലായിരുന്നു റീഡിങ് നിര. ആദ്യ പകുതി ​ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ 54, 58 മിനിറ്റുകളിലാണ് കാസെമിറോ വല ചലിപ്പിച്ചത്. 

മത്സരത്തിൽ കാസെമിറോ നേടിയ രണ്ട് ​ഗോളുകളും ശ്രദ്ധേയമായി. ആദ്യ ​ഗോൾ ചിപ്പ് ചെയ്താണ് താരം വലയിലിട്ടത്. ആന്റണിയുടെ പാസിൽ നിന്നായിരുന്നു ഈ ​ഗോളിന്റെ പിറവി.

നാല് മിനിറ്റിനുള്ളിൽ രണ്ടാം ​ഗോളും. ഈ ലോങ് റേഞ്ച് ​ഗോൾ ഉജ്ജ്വലമായിരുന്നു. താരത്തിന്റെ ഷോട്ട് ​ഗോൾ കീപ്പറുടെ ​കണക്കുകൂട്ടൽ തെറ്റിച്ച് വലയിലായി. 

ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത പാസ് സ്വീകരിച്ച് ഫ്രെഡ്, കാസെമിറോയ്ക്ക് ലോങ് റേഞ്ച് ചെയ്യാനായി ബോൾ ഒരുക്കിക്കൊടുത്തു. താരത്തിന്റെ ഞൊടിയിടെയുള്ള വലം കാലൻ ഷോട്ട് വളഞ്ഞ് റീഡിങ് വലയിലേക്ക്. 

ഇരട്ട ​ഗോൾ നേടുക മാത്രമായിരുന്നില്ല. യുനൈറ്റഡിനായി കളം മുഴുവൻ കാസെമിറോ നിറഞ്ഞു നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now