
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ലണ്ടന്: വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നീ കളിക്കാരെ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ലണ്ടനില് നിന്ന് യുഎഇയില് എത്തിക്കുന്നത് ചാര്ട്ടേഡ് ഫ്ളൈറ്റില്. ചെന്നൈ സൂപ്പര് കിങ്സ്, പഞ്ചാബ് കിങ്സ് താരങ്ങള് കൊമേഴ്ഷ്യല് ഫ്ളൈറ്റിലാണ് ലണ്ടനില് നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്നത്.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ചാര്ട്ടേഡ് ഫ്ളൈറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രസ്താവനയില് പറയുന്നു. ശനിയാഴ്ച യുകെ സമയം 11.30ന് കളിക്കാര് ലണ്ടനില് നിന്ന് യുഎഇയിലേക്ക് പറക്കും.
യുഎഇയില് എത്തുന്ന താരങ്ങള് ആറ് ദിവസം ക്വാറന്റൈനില് കഴിയണം. ഇതിന് ശേഷമായിരിക്കും ബയോ ബബിളിലേക്ക് ചേരുക. ചെന്നൈ സൂപ്പര് കിങ്സ് ചാര്ട്ടേഡ് ഫ്ളൈറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കൊമേഴ്ഷ്യല് ഫ്ളൈറ്റില് കളിക്കാര്ക്ക് മടങ്ങേണ്ടി വന്നത്.
ഇന്ത്യന് സംഘത്തിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് പോസിറ്റീവായാല് അത് ഐപിഎല്ലിനെ കാര്യമായി ബാധിക്കും. എല്ലാ ഫ്രാഞ്ചൈസികളുടേയും ടോപ് കളിക്കാരാണ് ഇവരെന്നും ഫ്രാഞ്ചൈസി വൃത്തങ്ങള് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


