
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലണ്ടന്: ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്ഷിപ്പില് തകര്പ്പന് ഫോം തുടരുകയാണ് ഇന്ത്യയുടെ ക്ലാസിക്ക് ടെസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര. സസ്സക്സിന് വേണ്ടി കളിക്കുന്ന താരം തുടർച്ചയായി നാലാം മത്സരത്തിലും സെഞ്ച്വറി കുറിച്ചു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ഇരട്ട സെഞ്ച്വറിയും ശതകവും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം മിഡില്സെക്സിനെതിരെ പുറത്താവാതെ 197 പന്തില് 170 റണ്സാണ് താരം അടിച്ചെടുത്തത്.
Upper cut six from Pujara to Shaheen Afridi #CountyCricket2022 #IPL2022 pic.twitter.com/A9DQIjtKO6
â PrabhasDHF_ (@PrabhasDHF_) May 7, 2022
മത്സരത്തിന്റെ മറ്റൊരു സവിശേഷത പാകിസ്ഥാന് പേസ് സെൻസേഷൻ ഷഹീന് അഫ്രീദിയും പൂജാരയും നേര്ക്കുനേര് വന്നു എന്നതാണ്. തീർ
ന്നില്ല ഷഹീൻ അഫ്രീദിയുടെ ഒരു പന്ത് പൂജാര അപ്പർ കട്ടിലൂടെ സിക്സ് തൂക്കിയതും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
Fourth match, fourth 100Â score.Â
â Sussex Cricket (@SussexCCC) May 7, 2022
It's a privilege to watch, @cheteshwar1. Â pic.twitter.com/IF8nLUt9Yg
ആക്രമിച്ച് മുന്നേറിയ പൂജാര ഷഹീനെതിരെ സിക്സിന് പുറമേ ഫോറും നേടുന്നുണ്ട്. ചില പന്തുകള് പ്രതിരോധിച്ച താരം മറ്റുചിലത് ലീവ് ചെയ്യുകയും ചെയ്തു. സസ്സക്സിൽ പൂജാരയ്ക്കൊപ്പം പാകിസ്ഥാന് വിക്കറ്റ് കീപ്പര് മുഹമ്മദ് റിസ്വാനും കളിക്കുന്നുണ്ട്. ഡുറം ടീമിനെതിരെ കഴിഞ്ഞ മത്സരത്തില് ഇരുവരും 154 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
Make yourselves comfortable and watch every ball of Shaheen Afridi  Cheteshwar Pujara #LVCountyChamp pic.twitter.com/E6uVJopBQr
â LV= Insurance County Championship (@CountyChamp) May 7, 2022
സസ്സക്സിനായി ഈ സീസണില് 201 നോട്ടൗട്ട്, 109, 203, 170 നോട്ടൗട്ട് എന്നിങ്ങനെയാണ് പൂജാര സ്കോര് ചെയ്ത ഇരട്ട സഞ്ച്വറി, സെഞ്ച്വറി സ്കോറുകൾ. ഇതുവരെ 717 റണ്സാണ് പൂജാരയുടെ ആകെ സമ്പാദ്യം. നാല് മത്സരങ്ങളില് നിന്ന് 143.40 ശരാശരിയിലാണ് ഇത്രയും റണ്സ് നേടിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
