
പൂജാരയ്ക്ക് ഡബിള്‍ സെഞ്ച്വറി; സെലക്ടര്‍മാരുടെ റഡാറില്‍ വരുമോ?
383 പന്തുകള്‍ നേരിട്ട് പൂജാര 234 റണ്‍സ് നേടി

രാജ്കോട്ട്: രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി നേടി വെറ്ററന്‍ ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ഛത്തീസ്ഗഢിനെതിരായ രഞ്ജിയിലെ രണ്ടാം പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്സിലാണ് സൗരാഷ്ട്രയ്ക്കായി താരം ഫോമിലേക്ക് ഉജ്ജ്വലമായി തിരിച്ചെത്തിയത്. ഓസ്ട്രേലിയന്‍ പര്യടനം നടക്കാനിരിക്കെ താരം നേടിയ ഡബിള്‍ സെഞ്ച്വറി ദേശീയ ടീമിലേക്കുള്ള മടങ്ങി വരവിനു ആക്കം കൂട്ടിയേക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം നേടുന്ന 18ാം ഇരട്ട ശതകമാണിത്.
383 പന്തുകള്‍ നേരിട്ട് 25 ഫോറും ഒരു സിക്സും സഹിതം പൂജാര 234 റണ്‍സെടുത്തു പുറത്തായി. താരത്തിന്റെ ചെറുത്തു നില്‍പ്പ് ടീമിനു സമനില സമ്മാനിച്ചു. ഷെല്‍ഡന്‍ ജാക്സന് (62), വാസവദ (73) എന്നിവരും സൗരാഷ്ട്രക്കായി പൊരുതി.
ഒന്നാം ഇന്നിങ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെന്ന നിലയില്‍ ഛത്തീസ്ഗഢ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അവസാന ദിനമായ ഇന്ന് സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തില്‍ 478 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ സൗരാഷ്ട്രയ്ക്കായി പൂജാര മൂന്നാമനായി ക്രീസിലെത്തി ഒരറ്റം കാത്തു. ഇതോടെ സൗരാഷ്ട്ര ഛത്തീസ്ഗഢിന്റെ സ്കോറിനൊപ്പമെത്താന്‍ പൊരുതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



