ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്ന് തിരിച്ചെത്തുകയാണ് ന്യൂസിലാന്‍ഡ് മുന്‍ താരം ക്രിസ് കെയ്ന്‍

ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:51 am IST

News Now

കാന്‍ബറ: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്ന് തിരിച്ചെത്തുകയാണ് ന്യൂസിലാന്‍ഡ് മുന്‍ താരം ക്രിസ് കെയ്ന്‍. ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സിന്റെ കാലുകള്‍ തകര്‍ന്നിരുന്നു. ഇപ്പോള്‍ വീല്‍ച്ചെയറിലുള്ള ചിത്രം പങ്കുവയ്ക്കുകയാണ് കെയ്ന്‍സ്. 

ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് കടന്നു പോകുന്നത്. കാലുകളുടെ ചലനശേഷി തിരികെ ലഭിക്കുന്നതിന് വേണ്ടി കാന്‍ബറ ഹോസ്പിറ്റലില്‍ തെറാപ്പിക്ക് വിധേയമാകുന്നതിന്റെ ഫോട്ടോയാണ് കെയ്ന്‍ ആരാധകരുമായി പങ്കുവെച്ചത്. 

പ്രിയ താരത്തെ വീല്‍ച്ചെയറില്‍ കാണേണ്ടി വണ്ടതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് ഇവിടെ ആരാധകര്‍. പെട്ടെന്ന് പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് തിരികെ വരാന്‍ കഴിയട്ടെ എന്ന് പറഞ്ഞും അവര്‍ ആശംസിക്കുന്നു. ഓഗസ്റ്റ് ആദ്യ വാരമാണ് കെയ്ന്‍സിന്റെ ആരോഗ്യനില വഷളായത്. 

ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്ന് ആദ്യം കാന്‍ബറയിലെ ആശുപത്രിയില്‍ നിന്ന് സിഡ്‌നിയിലേക്ക് കെയ്ന്‍സിനെ മാറ്റി. ഇവിടെ വെച്ച് നടത്തിയ ഹൃദയ ശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്‌ട്രോക്കാണ് കെയ്ന്‍സിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണം. 

1990 മുതല്‍ 2006 വരെ കെയ്ന്‍സ് ന്യൂസിലാന്‍ഡിന് വേണ്ടി കളിച്ചു. 62 ടെസ്റ്റില്‍ നിന്ന് 3320 റണ്‍സും 215 ഏകദിനങ്ങളില്‍ നിന്ന് 4590 റണ്‍സും നേടി. 218 വിക്കറ്റ് ആണ് ടെസ്റ്റില്‍ വീഴ്ത്തിയത്. ഏകദിനത്തില്‍ 201 വിക്കറ്റും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates