
ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്; കെസിഎൽ പോരാട്ടം നേരിൽ കാണാൻ 'യൂണിവേഴ്സ് ബോസ്'
ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ആരാധകരോട് ആഹ്വാനം

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹ ഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയ്ൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ക്രിസ് ഗെയ്ൽ തന്നെയാണ് പ്രഖ്യാപിച്ചത്. സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിനെ നയിക്കാനൊരുങ്ങുന്നത്. ആദ്യ സീസണിലെ നായകനായ ബേസിൽ തമ്പിയാണ് നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസണിൽ സലി സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസിൽ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയ്ൽ കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ ഗ്രീൻഫീൽഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും നേതൃത്വത്തിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ചാംപ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Chris Gayle visit to Kerala, attend kochi blue tigers kcl match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


