
News Now
'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടറിന്റെ ആദ്യ പാദത്തില് ലിവര്പൂളിനും മാഞ്ചസ്റ്റര് സിറ്റിക്കും ജയം. അത്ലറ്റിക്കോയുടെ പ്രതിരോധ പൂട്ട് പൊട്ടിച്ച് 70ാം മിനിറ്റില് വല കുലുക്കി മാഞ്ചസ്റ്റര് സിറ്റി ജയം പിടിച്ചു. ബെന്ഫിക്കയെ 1-3നെ തോല്പ്പിച്ചാണ് ലിവര്പൂള് ക്വാര്ട്ടറിന്റെ ആദ്യ പാദം അവസാനിപ്പിച്ചത്.
അത്ലറ്റിക്കോയ്ക്ക് എതിരെ മാഞ്ചസ്റ്റര് സിറ്റിയാണ് തുടക്കം മുതല് ആധിപത്യം പുലര്ത്തിയത്. എന്നാല് ഗോള് വല കുലുക്കാന് 70ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡിബ്ര്യൂയ്നാണ് സിറ്റിക്കായി വിജയ ഗോള് നേടിയത്. ഫില് ഫോഡന്റെ പാസില് നിന്നാണ് ഡി ബ്രൂയ്ന് വല കുലുക്കിയത്.
15 ഷോട്ടുകളാണ് കളിയില് മാഞ്ചസ്റ്റര് സിറ്റിയില് നിന്ന് വന്നത്. എന്നാല് ഓണ് ടാര്ഗറ്റിലേക്ക് എത്തിക്കാനായത് രണ്ട് ഷോട്ടുകള് മാത്രം. പന്ത് കൈവശം വെക്കുന്നതിലും പാസുകളിലുമെല്ലാം അത്ലറ്റിക്കോയേക്കാള് ബഹുദൂരം മുന്പിലാണ് സിറ്റി.
കൊനാറ്റെയിലൂടെ ലിവര്പൂളിന്റെ ആദ്യ ഗോള്
17ാം മിനിറ്റില് കൊനാറ്റെയാണ് ലിവര്പൂളിനായി ആദ്യ ഗോള് നേടിയത്. ആന്ഡി റോബര്ട്സനെടുത്ത കോര്ണറില് നിന്നായിരുന്നു കോനാറ്റെ ഗോള് വല കുലുക്കിയത്. പിന്നാലെ 34ാം മിനിറ്റില് ലിവര്പൂളിന്റെ ലീഡ് ഉയര്ത്തെ മനേയുടെ ഗോള് എത്തി. ഡയസിന്റെ പാസില് നിന്നാണ് മനേ പന്ത് വലയിലെത്തിച്ചത്.
എന്നാല് 49ാം മിനിറ്റില് ഡാര്വിന് നുനെസ് ബെന്ഫിക്കയ്ക്ക് വേണ്ടി വല കുലുക്കി. കൊനാറ്റെയുടെ പിഴവില് നിന്നായിരുന്നു ഈ ഗോള്. എന്നാല് 87ാം മിനിറ്റില് ലീഡ് വീണ്ടും ഉയര്ത്തി ഡയസിലൂടെ ലിവര്പൂള് വല കുലുക്കി.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


