
ക്രീസില്‍ ബാറ്റേഴ്സിന്റെ 'തകര്‍പ്പനടി', ഗ്യാലറിയില്‍ ആരാധകര്‍ തമ്മിലും; ആദ്യ ട്വന്റി20ക്ക് ഇടയില്‍ അടിപിടി
ആദ്യ ട്വന്റി20 മത്സരം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഗ്യാലറിയില്‍ യുവാക്കള്‍ അടിപിടി കൂടിയത്
ഡല്‍ഹി: പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യയുടേയും സൗത്ത് ആഫ്രിക്കയുടേയും താരങ്ങളില്‍ നിന്നുണ്ടായത്. ക്രീസില്‍ ബാറ്റേഴ്സ് തകര്‍ത്തടിക്കുമ്പോള്‍ ഗ്യാലറിയിലും അടിയായിരുന്നു.
ഇന്ത്യ-സൗത്ത് ആഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഗ്യാലറിയില്‍ യുവാക്കള്‍ അടിപിടി കൂടിയത്. സ്റ്റേഡിയത്തിലെ ഈസ്റ്റ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. എന്നാല്‍ യുവാക്കള്‍ തമ്മിലുണ്ടായ തമ്മില്‍ തല്ലിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
Exclusive video from #QilaKotla yesterday East Stand pic.twitter.com/CXgWMOse87
â Pandit Jofra Archer (@Punn_dit) June 10, 2022
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഗ്യാലറിയിലെ മറ്റുള്ളവര്‍ ഇവരുടെ അടിപിടി നോക്കി നില്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പടരുന്നത്. 400ന് മുകളില്‍ റണ്‍സ് ആണ് ആദ്യ ട്വന്റി20യില്‍ പിറന്നത്. മില്ലറും ദസനും കൂട്ടുകെട്ട് കണ്ടെത്തിയതോടെ സൗത്ത് ആഫ്രിക്ക 212 റണ്‍സ് ചെയ്സ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




