
മെസിയുടെ പാഴായ 'പനേങ്ക പെനാല്‍റ്റി!' (വീഡിയോ)
ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക സെമിയില്‍

ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ പ്രതിഭ സംബന്ധിച്ചു വിശേഷങ്ങള്‍ ഒട്ടും ആവശ്യമില്ലാത്താണ്. കരിയറിന്റെ സായാഹ്നത്തിലൂടെ പോകുന്ന താരത്തിനു കോപ്പ അമേരിക്ക കിരീടത്തിലേക്ക് രണ്ട് ജയങ്ങളെ ഇനി വേണ്ടു. ക്വര്‍ട്ടറില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയിലേക്ക് കടന്നു.
മത്സരത്തില്‍ പക്ഷേ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ മെസിയേയാണ് ആരാധകര്‍ കണ്ടത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി വേണ്ടി വന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അര്‍ജന്റീനയ്ക്കാണ് ആദ്യ പെനാല്‍റ്റി കിട്ടിയത്. കിക്കെടുത്ത മെസിക്ക് പിഴച്ചു. താരം പനേങ്ക ശൈലിയില്‍ പന്ത് വലയിലിടാന്‍ നോക്കിയപ്പോള്‍ ബാറിനു മുകളില്‍ തട്ടി പന്ത് പുറത്തേക്ക് പോയി.
പിന്നീടെത്തിയവര്‍ക്കു പക്ഷേ പിഴച്ചില്ല. ഒപ്പം പതിവു പോലെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ രക്ഷക വേഷവും അര്‍ജന്റീനയെ തുണച്ചു. ഇക്വഡോര്‍ താരങ്ങളുടെ രണ്ട് കിക്കുകളാണ് എമി തട്ടിയകറ്റിയത്.
WHAT TO READ NEXT

മെസിക്ക് പിഴച്ചു, എമി കുലുങ്ങിയില്ല! അര്‍ജന്റീന സെമിയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി



